Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മലപ്പുറം പാങ്ങ് കെ.എം.സി.സിയുടെ ആംബുലൻസ് സ്വാതന്ത്ര്യ ദിനത്തിൽ നാടിന് സമർപ്പിക്കുന്നു 

August 14, 2020

August 14, 2020

പാങ്ങ് : പാങ്ങ്  കെ.എം.സി.സി ജി.സി.സി ടീം കാരുണ്യ പദ്ധതിയായ മര്‍ഹും പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പേരില്‍ പാങ്ങിലും പരിസര പ്രദേശങ്ങളിലും സേവനം നടത്തുന്നതിനായി ആധുനിക രീതിയിലുള്ള ആംബുലന്‍സ് സമര്‍പ്പണം ഓഗസ്റ്റ് 15 ന് രാവിലെ 7 .30 ന്  മുസ്ലിം യൂത്ത്  ലീഗ് സംസ്ഥാന പ്രസിഡണ്ട്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ  നാടിന് സമർപ്പിക്കും.
നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചൂ പാണക്കാട് നടക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും ആംബുലൻസ് നാടിന് സമർപ്പിക്കുകയെന്ന് ഭാരവാഹികൾഅറിയിച്ചു.

അഞ്ചു വർഷത്തിനുള്ളിൽ അമ്പത് ലക്ഷം രൂപയുടെ സാമൂഹിക സാംസകാരിക പ്രവർത്തനങ്ങൾ നടത്തിയ പാങ്ങ് കെഎംസിസി ജിസിസി ടീമിന്റെ അഞ്ചാം വാർഷിക ഉപഹാരമാണ് നാടിന്ന് സമർപ്പിക്കുന്നതെന്നും സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. പാങ്ങിലെ വിദേശ രാജ്യങ്ങളിൽ ജോലി തേടിപ്പോയ കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്മയാണ് പാങ്ങ് കെഎംസിസി ജിസിസി ടീം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News