Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കിങ്ങ് അബ്ദുല്‍ അസീസ് മെഡലും അല്‍ സഈദ് മെഡലും സമ്മാനിച്ചു

July 13, 2021

July 13, 2021

ജിദ്ദ: സൗദിയിലെ പരമോന്നത ബഹുമതിയായ കിങ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു.ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്  ഇത് സമ്മാനിച്ചത്. നിയോമിലെ കൊട്ടാരത്തില്‍ വെച്ചായിരുന്നു ആദരവ.്  ഒമാനിലെ ഏറ്റവും വലിയ ബഹുമതിയായ അല്‍ സഈദ് മെഡല്‍ ഇതേ ച
ടങ്ങില്‍ സുല്‍ത്താന്‍ സല്‍മാന്‍ രാജാവിനും സമ്മാനിച്ചു. തുടര്‍ന്ന് ഇരു നേതാക്കളുടെയും സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും സാന്നിധ്യത്തില്‍ സൗദി-ഒമാന്‍ ഏകോപന സമിതി രൂപവത്കരിക്കുന്നതിനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചു.സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബുസൈദി എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പിട്ടത്.

 


Latest Related News