Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദി സല്‍മാന്‍ രാജാവ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു

December 29, 2018

December 29, 2018

റിയാദ് : സൗദി അറേബ്യയുടെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു. നേരത്തെ ധനകാര്യ മന്ത്രിയായിരുന്ന ഇബ്രാഹിം അല്‍ അസാഫ് ആണ് പുതിയ വിദേശകാര്യ മന്ത്രി.

മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് നടപടി. അദേല്‍ അല്‍ ജുബൈറിന് പകരമായാണ് അസാഫിന്റെ നിയമനം.

നാഷണല്‍ ഗാര്‍ഡ് മേധാവിയായി അബ്ദുള്ള ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും രാജാവ് നിയമിച്ചു. സൗദി അറേബ്യയുടെ രാഷ്ട്രീയ സുരക്ഷാ കൗണ്‍സിലിലും പുനസംഘടനയ്ക്ക് രാജാവ് ഉത്തരവിട്ടിട്ടുണ്ട്.
പൊതു സുരക്ഷാ മേധാവിയായി ജനറല്‍ ഖാലിദ്‌ ഖ്വിരര്‍ അല്‍ ഹര്‍ബിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുസേദ് അല്‍ അലിബാനെയും രാജാവ് നിയമിച്ചിട്ടുണ്ട്.


Latest Related News