Breaking News
കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ | ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
ഖത്തറിലേക്ക് മടങ്ങിവരാൻ ഇൻകാസ് ഖത്തർ ചാർട്ടേഡ് വിമാനം ഒരുക്കുന്നു

August 01, 2020

August 01, 2020

ദോഹ : നിലവിൽ നാട്ടിലുള്ള ഖത്തറിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുന്ന മലയാളികൾക്കായി ഇൻകാസ് ഖത്തർ ചാർട്ടേഡ് വിമാനം ഒരുക്കുന്നു.ഖത്തർ പോർട്ടൽ വഴി അപേക്ഷ നൽകിയ ശേഷം അനുമതി ലഭിക്കുന്നവർക്കാണ് ചാർട്ടേഡ് വിമാനങ്ങളിൽ ഖത്തറിലേക്ക് മടങ്ങാനാവുക.ഇതിന്റെ ഭാഗമായി യാത്രാസൗകര്യം ആവശ്യമുള്ളവരുടെ മുൻഗണനാ പട്ടിക തയാറാക്കുന്നതിന് പ്രത്യേക ലിങ്ക് വഴി രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.അതേസമയം, എന്‍ട്രി പെര്‍മിറ്റ് കിട്ടിയാല്‍ മാത്രമേ  ഖത്തറിലേക്ക് മടങ്ങാന്‍ കഴിയൂ.നിലവിൽ ഇന്ത്യയിൽ നിന്നും പുറത്തേക്കുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസുകൾക്ക് ഒരു മാസത്തേക്ക് കൂടി വിലക്ക് തുടരുമെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചാലും ചാർട്ടേസ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരും.

ഖത്തറിലേക്ക് തിരിച്ചുവരുന്ന കോവിഡ് രഹിത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഹോട്ടൽ കൊറന്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

തിരികെ വരുന്നവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ക്വാറന്റിന്‍ അടക്കമുള്ള എല്ലാ നിബന്ധനകളും പാലിക്കേണ്ടതാണ്. ടിക്കറ്റ് വില, യാത്രാ തിയ്യതി എന്നിവ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ വ്യക്തമാക്കി. നിങ്ങളുടെ രജിസ്‌ട്രേഷന്‍ ഒരു തരത്തിലും യാത്ര ഉറപ്പു നല്‍കുന്നില്ലെന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങൾ  ബന്ധപ്പെട്ട സർക്കാരുകളുടെ അനുമതികള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കുമെന്നും. ഭാരവാഹികള്‍ അറിയിച്ചു.നേരത്തെ ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്കായി ആദ്യത്തെ ചാർട്ടേഡ് വിമാനം ഒരുക്കിയതും ഇൻകാസ് ഖത്തർ ആയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സിറാജ് പാലൂര്‍( 00974 55941189), കരീം നടക്കല്‍(00974 66415368), കേശവദാസ്(00974 66777825) എന്നിവരെ ബന്ധപ്പെടുക.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News