Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കുവൈത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി 

December 05, 2019

December 05, 2019

കുവൈത്ത് സിറ്റി : കത്തിക്കരിഞ്ഞ നിലയില്‍ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. 3 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ക്ലാപ്പന പ്രയാര്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയി(48)യാണ് വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മിനാ അബ്ദുല്ലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ തിരിച്ചറിയാനാകാത്ത വിധമാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു ലഭിച്ച പഴ്സ് ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനു നാട്ടില്‍ പരാതി നല്‍കി.

നവംബര്‍ 25 മുതല്‍ മോഹനെ കാ‍ണാനില്ലെന്നു പരാതിയുണ്ടായിരുന്നു. ഡി‌എന്‍‌എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കും. ഭാര്യ : പ്രീത, മകള്‍: സെഞ്ചല്‍.


Latest Related News