Breaking News
ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ |
കേരളത്തിൽ ആദ്യമായി സമൂഹ വ്യാപനം,സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി 

July 17, 2020

July 17, 2020

തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച്‌ ആദ്യമായി കോവിഡ് സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തു.ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 700 ന് മുകളിലാണ്.791 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചതെന്നതും ആശങ്ക ഇരട്ടിയാക്കി. ഇതില്‍ 46 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. 

തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിലാണ് സാമൂഹിക വ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുല്ലുവിളയില്‍ 51 പേര്‍ ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 പോസിറ്റീവാണ്. പുതുക്കുറിശിയില്‍ 75 ല്‍ 20 പോസിറ്റീവ്.  കേസുകൾ കണ്ടെത്തി.അഞ്ചുതെങ്ങില്‍ 87 ല്‍ 15 പേരാണ് പോസറ്റിവായി ഉള്ളത്.  രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98 പേരും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഐ.ടി.ബി.പി, ബി.എസ്.എഫ് ജവാന്മാര്‍ ഒന്ന് വീതവും കൊവിഡ് രോഗികളാണ്.

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി സംഭവിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണ്. എന്നാല്‍ ഇതിനെ കൊവിഡ് മരണമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇദ്ദേഹം സൗദിയില്‍ നിന്ന് മടങ്ങിയതാണ്.

133 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9. കഴിഞ്ഞ 24 മണിക്കൂറിനിടെ 14602 സാംമ്പിളുകളാണ് പരിശോധിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News