Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ദോഹയിൽ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി,ദുരൂഹത മാറാതെ ബന്ധുക്കൾ

November 26, 2020

November 26, 2020

ദോഹ : കഴിഞ്ഞ വ്യാഴാഴ്ച ദോഹയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ  കണ്ണൂർ തളിപ്പറമ്പ് കൊയ്യം സ്വദേശി പി.പി നൗഷാദിന്റെ (26) മൃതദേഹം നാട്ടിൽ ഖബറടക്കി.ചൊവ്വാഴ്ച രാത്രിയോടെ ദോഹയിൽ നിന്നും നാട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ ഏഴരയോടെ കൊയ്യം ജുമാമസ്ജിദിൽ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം പൊതുദർശനം കഴിഞ്ഞു ഖബറടക്കുകയായിരുന്നു.

 

അതേസമയം,നൗഷാദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.

 

ഏഴ് വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന നൗഷാദ് നജ്മയിൽ ലോഡ്ജ് മുറികളുള്ള ബിൽഡിംഗിന്റെ കൈകാര്യകർത്താവായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി സ്ഥലത്തെ പീഡനത്തെക്കുറിച്ച് നൗഷാദ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. കൂടെ ഉള്ളവരിൽ പലരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് നൗഷാദ് അറിയിച്ചത്.ഇതിനെ തുടര്‍ന്ന് ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ മുത്വലിബ് ഖഫീലുമായി ബന്ധപ്പെട്ട് നൗഷാദിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള സാധനങ്ങളടക്കം തയ്യാറാക്കുന്നതിനിടയിലാണ് ദുരൂഹ മരണം സംഭവിച്ചത്.

 

നൗഷാദ് നാട്ടിൽ ചില സുഹൃത്തുക്കളെ വിളിച്ച് താൻ മടങ്ങിവരുന്നതായും നാട്ടിൽ എന്തെങ്കിലും ബിസിനസ് സംരംഭം തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും പറഞ്ഞിരുന്നതായി ബന്ധുക്കൾ ന്യൂസ്‌റൂമിനോട് പറഞ്ഞു.നാട്ടിലെത്തിയാൽ വിവാഹം നടത്തുന്നതിനുള്ള ആലോചനകളും നടന്നുവരികയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളോ മറ്റു മാനസിക പ്രശ്നങ്ങളോ നൗഷാദിന് ഉണ്ടായിരുന്നതായും ആർക്കും വിവരമില്ല.ഇത്തരം സാഹചര്യ തെളിവുകൾ നിരത്തിയാണ് നൗഷാദ് ശ്രമിക്കില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് നൗഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുമ്പോഴും അതിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാനും അതിലേക്കു നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും സാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം.

കൊയ്യം റൈസ് മില്ല് നടത്തിപ്പുകാരനായ മുൻ പ്രവാസി ഉമ്മറിന്റെ മകനാണ് നൗഷാദ്. മാതാവ്: ഖദീജ, സഹോദരങ്ങള്‍: മുത്വലിബ്, അസീന. മരുമക്കള്‍: സുലൈമാന്‍, ഫൈറൂസ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News