Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മക്കയിലെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് തുടക്കമായി

June 27, 2020

June 27, 2020

മക്ക : മക്കയിലെ പള്ളികളില്‍ ജുമുഅ നമസ്കാരം പുനരാരംഭിച്ചു.കോവിഡിനെ തുടര്‍ന്ന് മുന്‍കരുതലായി മൂന്ന് മാസത്തോളം അടച്ചിട്ടശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് മക്കയിലെ പള്ളികള്‍ തുറന്നത്. പള്ളികള്‍ തുറന്നശേഷമുള്ള ആദ്യ ജുമുഅയാണ് കഴിഞ്ഞ ദിവസം നടന്നത്.

വീടുകളില്‍നിന്ന് അംഗശുദ്ധി വരുത്തിയാണ് ആളുകള്‍ ജുമുഅക്കെത്തിയത്.കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. പള്ളികള്‍ തുറക്കുന്നതിനു മുമ്പ് തന്നെ മതകാര്യ ബ്രാഞ്ച് ഓഫിസും മുനിസിപ്പാലിറ്റിയും ചേര്‍ന്ന് മക്കയിലെ 1500ലധികം പള്ളികളില്‍ സ്വഫുകള്‍ക്കിടയില്‍ അകലം പാലിക്കാന്‍ സ്റ്റിക്കറുകള്‍ പതിച്ചിരുന്നു.മുസ്ഹഫുകള്‍ എടുത്തുമാറ്റുക, അണുമുക്തമാക്കുക തുടങ്ങിയ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News