Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
അമേരിക്ക-ഇറാൻ സംഘർഷം,ജപ്പാൻ പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യൻ പര്യടനം തുടങ്ങി 

January 12, 2020

January 12, 2020

റിയാദ് : മേഖലയിൽ സമാധാനം ലക്ഷ്യമാക്കി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പശ്ചിമേഷ്യൻ പര്യടനം തുടങ്ങി. ഇന്നലെ സൗദി തലസ്ഥാനമായ റിയാദിൽ എത്തിയ ജപ്പാൻ പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തെയും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ തുവൈജിരിയും ഉന്നതതല പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ഇറാന്റെ പരമോന്നത നേതാവ് ഖസ്സെം സുലൈമാനിയുടെ വധത്തിന് ശേഷം മേഖലയിൽ രൂപപ്പെട്ട സംഘർഷത്തിൽ അയവുവരുത്താൻ ലക്ഷ്യമിട്ടാണ് ജപ്പാൻ പ്രധാനമന്ത്രി പശ്ചിമേഷ്യൻ പര്യടനം നടത്തുന്നത്.

അഞ്ചു ദിവസം നീളുന്ന സന്ദർശനത്തിനിടെ യു.എ.ഇ,ഒമാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും. ഒമാനിൽ പുതുതായി അധികാരമേറ്റ സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഈദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

തെഹ്‌റാനുമായി നല്ല ബന്ധം പുലർത്തുന്ന ജപ്പാൻ ഇറാനും അമേരിക്കക്കുമിടയിലെ സംഘർഷം ഒഴിവാക്കുന്നതിന് തുടക്കം മുതൽ പ്രയത്നിച്ചു വരികയായിരുന്നു. 2018 മെയിൽ അമേരിക്ക ഇറാന് മേൽ ഉപരോധം പ്രഖ്യാപിക്കുന്നതു വരെ ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ജപ്പാൻ. കഴിഞ്ഞ ഡിസംബറിൽ ടോക്കിയോ സന്ദർശിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ജപ്പാനും ഇറാനും തമ്മിലുള്ള വാണിജ്യ - നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമായത്.


Latest Related News