Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ജാർഖണ്ഡിൽ ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 29, 2019

December 29, 2019

റാഞ്ചി : ജാര്‍ഖണ്ഡിന്റെ പതിനൊന്നാമത്  മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ റാഞ്ചിയില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി. ജയ് ജാര്‍ഖണ്ഡ് മുദ്രാവാക്യവുമായി ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,സി.പി.എം നേതാവ് സീതാറാം യച്ചൂരി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, എന്‍സിപി നേതാവ് സുപ്രിയ സുലെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എഎപി നേതാവ് സഞ്ജയ് സിങ് തുടങ്ങിയ എല്ലാ പാര്‍ട്ടിയുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സന്നിഹിതരായിരുന്നു.

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സംഗമം ബിജെപിക്കുള്ള താക്കീത് കൂടിയാണ്. ചരിത്രപരമായ നിമിഷത്തില്‍ പങ്കാളികളാകാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും ഹേമന്ത് സോറന്‍ നേരത്തെ അഭ്യാര്‍ഥിച്ചിരുന്നു.

ഹേമന്ത് സോറന്റെ ജെഎംഎം നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും അംഗങ്ങളാണ്. 81 അംഗ സഭയില്‍ 30 സീറ്റ് നേടി ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് 16 സീറ്റും ആര്‍ജെഡിക്ക് ഒരു സീറ്റും ലഭിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരാണ് മന്ത്രിസഭയിലുണ്ടാകുക. നിയുക്ത മന്ത്രിമാരുടെ പേര് രാജ്ഭവന് ഉടന്‍ കൈമാറും. നിയമസഭ ജനുവരി അഞ്ചിന് ചേരുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയായി എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.


Latest Related News