Breaking News
മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  |
ഗസയില്‍ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

March 08, 2019

March 08, 2019

ഗസാ സിറ്റി: ഗസാ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനി കൗമാരക്കാരനെ ഇസ്രായേല്‍ അധിനിവേശ സൈന്യം വെടിവച്ച് കൊന്നു. 15കാരനായ സൈഫ് അല്‍ ദീന്‍ അബു സെയ്ദ് ആണ് കൊല്ലപ്പെട്ടതെന്ന് ഗസാ ആരോഗ്യമന്ത്രാലയ വക്താവ് അശ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു. പ്രതിഷേധവുമായി തെരുവിലറങ്ങിയവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സൈഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഗസയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ ഇസ്രായേലി അതിര്‍ത്തിയിലേക്ക് പറത്തിവിടുന്നതിന് തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലി സൈന്യത്തിന്റെ ഭാഷ്യം. തെക്കന്‍ ഗസയിലെ ഹമാസ് താവളത്തിനു നേരെ ആക്രമണമുണ്ടായതായും എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.


Latest Related News