Breaking News
അൽ ഉല കരാറിൽ ഖത്തറും ഈജിപ്തും തമ്മിൽ ചർച്ച നടത്തി | നാദാപുരത്ത് പൊള്ളലേറ്റ കുടുംബാംഗങ്ങളിൽ ഗൃഹനാഥൻ മരിച്ചു  | മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ സമാനമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം; സാമ്യങ്ങളും വ്യത്യാസങ്ങളും ഇങ്ങനെ | അല്‍ ഉല കരാര്‍: ഖത്തറും യു.എ.ഇയും കുവൈത്തിൽ കൂടിക്കാഴ്ച നടത്തി | ഖത്തറില്‍ തൊഴിലാളികള്‍ക്ക് തൊഴിൽ മാറാന്‍ കഴിയുന്നത് മൂന്ന് തവണയായി നിജപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ | നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ നാലു പേർ പൊള്ളലേറ്റ നിലയിൽ  | തട്ടിക്കൊണ്ടുപോയ മാന്നാർ സ്വദേശിനി സ്വർണക്കടത്തിലെ കണ്ണി,പല തവണ ദുബായിൽ നിന്ന് സ്വർണം കടത്തി | ആഭ്യന്തര ആയുധ നിര്‍മ്മാണത്തിനായി 2,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് സൗദി അറേബ്യ | പരീക്ഷകള്‍ക്ക് മുന്നോടിയായി ഖത്തറിലെ സ്‌കൂളുകളില്‍ കര്‍ശനമായ  കൊവിഡ്-19 മുന്‍കരുതല്‍ നടപടികള്‍  | ഹോട്ടൽ കൊറന്റൈന് മുറികൾ ലഭ്യമല്ല,ഖത്തറിലേക്ക് തിരിച്ചുവരാനൊരുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ |
ദമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വിദേശികളായ ആറു പേര്‍ കൊല്ലപ്പെട്ടു

February 15, 2021

February 15, 2021

ദമാസ്‌കസ്: സിറിയയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ സിറിയക്കാരല്ലാത്ത ആറു പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ അനുകൂലികളായ പോരാളികളാണ് കൊല്ലപ്പെട്ടത്. യു.കെ ആസ്ഥാനമായുള്ള ഒരു യുദ്ധ നിരീക്ഷണ ഏജന്‍സിയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. 

ദമാസ്‌കസിന് ചുറ്റുമുള്ള ആയുധ ഡിപ്പോകളും മിസൈല്‍ സ്‌റ്റോറുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദുറഹ്മാന്‍ പറഞ്ഞു. 

'ഇസ്രയേലിന്റെ ഭൂരിഭാഗം മിസൈലുകളെയും സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. പക്ഷേ ചില മിസൈലുകള്‍ ലക്ഷ്യത്തിലെത്തി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.' -സിറിയയിലെ വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് റാമി അബ്ദുറഹ്മാന്‍ പറഞ്ഞു. 

ദമാസ്‌കസിനു മുകളില്‍ ഇസ്രയേലിന്റെ മിസൈലുകളെ തടഞ്ഞതായി സിറിയന്‍ സൈന്യം തിങ്കളാഴ്ച അറിയിച്ചിരുന്നു. അര്‍ധരാത്രിക്ക് ശേഷം ആരംഭിച്ച ആക്രമണം അരമണിക്കൂറോളം നീണ്ടുനിന്നു. എന്തായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്നും എത്ര പേര്‍ക്ക് അപകടം പറ്റിയെന്നും സിറിയന്‍ സൈന്യം വ്യക്തമാക്കിയില്ല. 

ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഗോലാന്‍ കുന്നുകള്‍ക്ക് മുകളില്‍ പറന്ന് ദമാസ്‌കസിന് പുറത്തുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്തിയതായി സിറിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News