Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗസ്സയിലെ ഇസ്രായേൽ മനുഷ്യക്കുരുതി,മരണസംഖ്യ ഉയരുന്നു

May 12, 2021

May 12, 2021

ഗസ്സയില്‍ ഇസ്രായേല്‍നടത്തുന്ന വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 12 കുട്ടികളുള്‍പെടെ 38 ആയി.മരിച്ചവരിൽ ഗർഭിണിയും ഉൾപെടും. 220 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2014നു ശേഷം ഗസ്സയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തില്‍ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂര്‍ണമായി തകര്‍ത്തു. അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് പുറമെ മെഡിക്കല്‍ ഉല്‍പാദന സ്ഥാപനങ്ങള്‍, ഡെന്‍റല്‍ ക്ലിനിക് എന്നിവയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ത്തത്.  ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവര്‍ത്തിച്ച 13 നില കെട്ടിടവും ഇസ്രായേല്‍ ബോംബിട്ടുതകര്‍ത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

ജറൂസലമില്‍ ദിവസങ്ങളായി ഇസ്രായേല്‍ പൊലീസ് തുടരുന്ന ഭീകരതയില്‍ ഇതുവരെ 700ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുല്‍ അഖ്സയില്‍ കടന്നുകയറി വ്യാപകമായി ആക്രമണം തുടരുന്നതില്‍ ലോകമെങ്ങും പ്രതിഷേധം ശക്തമാണെങ്കിലും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News