Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഇസ്രായേൽ ബന്ധം,ഖത്തറിന്റെ നിലപാട് തെറ്റായി വ്യാഖ്യാനിച്ച് സൗദി ടെലിവിഷൻ ചാനൽ 

September 20, 2020

September 20, 2020

ദോഹ: യു.എ.ഇയും ബഹ്‌റൈനും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ ഖത്തറിനെ ലക്ഷ്യമാക്കി സൗദി ടെലിവിഷൻ ചാനലായ അൽ അറബിയ വ്യാജപ്രചരണം തുടങ്ങി. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാൻ ഖത്തർ സന്നദ്ധമാണെന്ന തരത്തിലാണ് ചാനൽ തെറ്റായ വാർത്ത നൽകിയത്. യു.എസ് നയതന്ത്ര പ്രതിനിധി തിമോത്തി ലെൻഡർകിങ്ങിനെ തെറ്റായി ഉദ്ധരിച്ചാണ് അൽ അറബിയ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ ഇത്തരമൊരു റിപ്പോർട്ട് നൽകിയത്.

ഇസ്രായേലുമായി ഗൾഫ് രാജ്യങ്ങളെല്ലാം ബന്ധം സ്ഥാപിക്കണമെന്നാണ് യു.എസിന്റെ ആഗ്രഹമെന്ന് തിമോത്തി ലെൻഡർകിങ് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഖത്തർ നടത്തിയ പ്രതികരണം യു.എസിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.ഫലസ്തീൻ വിഷയത്തിലെ പരിഹാരമുണ്ടാകുന്നത് വരെ ഇസ്രയേലുമായി ബന്ധത്തിനില്ലെന്ന് ഖത്തർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.പലസ്തീൻ പ്രശ്നം പരിഹരിക്കാതെ യു.എ.ഇയും ബഹ്‌റൈനും ഇസ്രായേൽ ബന്ധം സ്ഥാപിച്ചതുപോലൊരു നടപടി ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവാ അൽഖാത്തർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്.ഇസ്രായേലുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കലല്ല പലസ്തീൻ പ്രശ്നത്തിനു പരിഹാരമെന്നും അതിനാൽ തന്നെ ഇതൊരു പരിഹാരമാർഗമല്ലെന്നുമായിരുന്നു അവരുടെ വിശദീകരണം. രാജ്യം പോലുമില്ലാതെ അധിനിവേശത്തിനു കീഴിൽ പലസ്തീനികൾ ദുരിതജീവിതം നയിക്കുകയാണെന്നും മന്ത്രി ബ്ലൂംബർഗിനു നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിന് ഉപരോധരാജ്യങ്ങളുമായി തങ്ങൾ ചർച്ച ചെയ്തുവരികയാണെന്നും ലൻഡർകിങ് വിശദമാക്കിയിരുന്നു. കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ വിഷയത്തിൽ നടക്കുന്ന മധ്യസ്ഥനീക്കങ്ങളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. പൊതുവായ വെല്ലുവിളികളെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.ഈ വാർത്തയാണ് സൗദി ചാനൽ വളച്ചൊടിച്ച് ഖത്തർ ഇസ്രയേലുമായി ബന്ധമുണ്ടാക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആ പ് നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News