Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച് ഭൂട്ടാന്‍; കരാറുകളില്‍ ഒപ്പു വച്ചത് ഇന്ത്യയിലെ ഇസ്രയേല്‍, ഭൂട്ടാന്‍ അംബാസഡര്‍മാര്‍

December 13, 2020

December 13, 2020

തെല്‍ അവീവ്: ഇസ്രയേലുമായി പൂര്‍ണ്ണ നയതന്ത്രബന്ധം സ്ഥാപിച്ച് ഭൂട്ടാന്‍. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവച്ചു. 

ഭൂട്ടാന്റെയും ഇസ്രയേലിന്റെയും ഇന്ത്യയിലെ അംബാസഡര്‍മാര്‍ തമ്മിലാണ് കരാറുകള്‍ ഒപ്പുവച്ചത്. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക്കയുടെ ഇന്ത്യയിലെ വസതിയില്‍ വച്ചാണ് ഒപ്പിടല്‍ ചടങ്ങ് നടന്നത്. ഇന്ത്യയിലെ ഭൂട്ടാന്‍ അംബാസഡര്‍ മേജര്‍ ജനറല്‍ വെറ്റ്‌സോപ് നാംഗ്യെല്‍ ഇസ്രയേല്‍ അംബാസഡറുടെ വസതിയിലെത്തിയാണ് കരാറുകള്‍ ഒപ്പു വച്ചത്.

തന്റെ രാജ്യത്തെ സംബന്ധിച്ച് ഇതൊരു ചരിത്ര ദിവസമാണെന്ന് റോണ്‍ മാല്‍ക്ക പറഞ്ഞു. 

കൃഷി, ജല മാനേജ്‌മെന്റ്, ആരോഗ്യസംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.


ഇസ്രയേല്‍, ഭൂട്ടാന്‍ പ്രതിനിധി സംഘങ്ങള്‍ ചടങ്ങില്‍

ഇസ്രേലും ഭൂട്ടാനും തമ്മിലുള്ള മഹത്തായ സഹകരണത്തിലേക്കും ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിലേക്കുമുള്ള പാത തുറക്കുന്നതാണ് തങ്ങള്‍ ഒപ്പുവച്ച കരാറെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

നയതന്ത്രബന്ധം സ്ഥാപിക്കാനായി വര്‍ഷങ്ങളായി നീണ്ട രഹസ്യമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇസ്രയേലും ഭൂട്ടാനും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലിന്റെ ഏഷ്യയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ് ഇതെന്നും മന്ത്രാലയം പറഞ്ഞു. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭൂട്ടാനുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്തു. സമാധാന കരാറുകളിലെ മറ്റൊരു ഫലമാണ് ഇതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തേ മൊറോക്കോയും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു.ഈ വര്‍ഷം ഓഗസ്റ്റിനു ശേഷം ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് മൊറോക്കോ. 

മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും അറബ്, മുസ്‌ലിം രാജ്യങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതു പോലെയുള്ളതല്ല ഭൂട്ടാനുമായുള്ള ഇസ്രയേലിന്റെ ബന്ധം എന്നാണ് വിലയിരുത്തല്‍.  

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News