Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
കലാപം അടങ്ങിയില്ല,രാജി വെക്കാൻ തയാറെന്ന് ഇറാഖ് പ്രധാനമന്ത്രി ആദെൽ അബ്ദുൽ മഹ്ദി

November 29, 2019

November 29, 2019

ബാഗ്ദാദ് : ഇറാഖ് പ്രധാനമന്ത്രി ആദെൽ അബ്ദുൽ മഹ്ദി ഇന്ന് രാജി സമർപ്പിക്കും. ഇന്ന് തന്നെ പാർലിമെന്റിൽ രാജി സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ അമ്പത് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നു (വെള്ളിയാഴ്ച )വൈകീട്ടോടെയാണ് പ്രധാനമന്ത്രി രാജിസന്നദ്ധത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

അഴിമതി,തൊഴിലില്ലായ്മ,സർക്കാർ സേവനങ്ങളുടെ അപര്യാപ്തത എന്നിവ ഉന്നയിച്ച് ഒക്ടോബർ ഒന്നിന് ബാഗ്ദാദിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 400 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.


Latest Related News