Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
അറേബ്യൻ ഗൾഫ് കപ്പിൽ ഇറാഖ് മുന്നേറ്റം തുടരുന്നു,എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യു.എ.ഇ യെ വീഴ്ത്തി

November 29, 2019

November 29, 2019

ഫോട്ടോ : ഫയൽ  
ദോഹ : ദോഹയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറാഖ് യു.എ.ഇ യെ പരാജയപ്പെടുത്തി. കളി തുടങ്ങി ആറാം മിനുട്ടിൽ അലാ അബ്ബാസാണ്‌ ആദ്യം യു.എ.ഇ യുടെ ഗോൾവല കുലുക്കിയത്. മുപ്പത്തിയേഴാം മിനുട്ടിൽ അലാ അബ്ദുൽ സഹ്‌റ ഇറാഖിനായി രണ്ടാമത്തെ ഗോൾ നേടി. ശക്തമായ ആക്രമണം പുറത്തെടുത്ത ഇറാഖിന്റെ ഗോൾവലയിൽ കയറിപ്പറ്റാൻ യു.എ.ഇ പരമാവധി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധനിരക്ക് മുന്നിൽ അടിപതറുകയായിരുന്നു.

ഗൾഫ് കപ്പിന്റെ ഉത്ഘാടന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇറാഖ് ഖത്തറിനെ പരാജയപ്പെടുത്തിയിരുന്നു.ഇന്നത്തെ അടുത്ത മത്സരം ഖത്തറും യമനും തമ്മിലാണ്. രാത്രി 8 ന് കളിയാരംഭിക്കും.


Latest Related News