Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ട്രംപിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തെ അപലപിച്ച് ഇറാഖ്

December 29, 2018

December 29, 2018

ബഗ്ദാദ്: അപ്രതീക്ഷിത സന്ദര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാഖില്‍. ട്രംപിന്റെ സന്ദര്‍ശനത്തെ അപലപിച്ച് ഇറാഖിലെ രാഷ്ട്രീയ-സൈനിക നേതൃത്വം രംഗത്തെത്തുകയും ചെയ്തു. ബുധനാഴ്ചയാണ് ഇറാഖിലെ യു.എസ് സൈനിക ക്യാംപ് സന്ദര്‍ശിക്കാനായി ട്രംപ് ഭാര്യ മെലാനിയയും അടങ്ങിയ സംഘം ബഗ്ദാദിലെത്തിയത്. സൈനികരുടെ സേവനത്തിന് നന്ദി അറിയിക്കാനാണ് ട്രംപ് എത്തിയത്.

അതേസമയം, ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്നും സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായാണ് ഇറാഖില്‍ വിന്യസിച്ച യു.എസ് സൈന്യത്തെ കാണാന്‍ കുശലാന്വേഷണം നടത്താനും ട്രംപ് എത്തിയത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷമാണ് വിവിധ അറബ് രാജ്യങ്ങളില്‍ യു.എസ് സൈന്യത്തെ വിന്യസിച്ചത്. ഇതിന്റെ ഭാഗമായാണ് ഇറാഖിലും സൈനികരെ വിന്യസിച്ചത്. അതീവ രഹസ്യമായും സുരക്ഷയോടെയുമായിരുന്നു ട്രംപിന്റെ ഇറാഖ് സന്ദര്‍ശനം.


Latest Related News