Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
ബഗ്ദാദില്‍ കര്‍ഫ്യൂ പിന്‍വലിച്ചു, സര്‍ക്കാര്‍ രാജിവെക്കില്ലെന്ന് പ്രധാനമന്ത്രി

November 06, 2019

November 06, 2019

ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ തലസ്ഥാനമായ ബഗ്ദാദില്‍ കര്‍ഫ്യു പിന്‍വലിച്ചു. അതേസമയം, സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി തള്ളി.

സമരം തണുപ്പിക്കാനായി ഒരാഴ്ച മുന്‍പ് ബഗ്ദാദ് ഓപറേഷന്‍സ് കമാന്‍ഡ് പ്രഖ്യാപിച്ച രാത്രികാല നിരോധനാജ്ഞയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍, നിരോധനാജ്ഞയും സൈനിക നടപടികളും നിലനിൽക്കെ തന്നെ ഇറാഖി നഗരങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തുകയാണ്. പ്രക്ഷോഭകാരികള്‍ക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മാത്രം 13 പേരാണു കൊല്ലപ്പെട്ടത്. ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭകാരികള്‍ തമ്പടിച്ച ബഗ്ദാദിലെ പാലത്തിനടുത്ത് ഇന്നലെ രാത്രി വന്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാൽ സ്‌ഫോടനത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്  സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

അതേസമയം, നിലവില്‍ ബദല്‍ സംവിധാനം ഇല്ലാത്ത സ്ഥിതിക്ക് രാജിവയ്ക്കാനാകില്ലെന്നാണു പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയിലുള്ള രാജി ഇറാഖിനെ പ്രവചനാതീതമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നും ആദില്‍ അബ്ദുല്‍ മഹ്ദി മുന്നറിയിപ്പ് നല്‍കി. മന്ത്രിസഭാ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


Latest Related News