Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ആണവ കരാറിൽ നിന്നുള്ള കൂടുതൽ പിൻമാറ്റം ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

September 04, 2019

September 04, 2019

ഇറാന്‍ കൈക്കൊള്ളാനിരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ പ്രസിഡന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നും ജാവേദ് ശരീഫ് അറിയിച്ചു.

തെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂകമാകുമെന്ന സൂചനകൾ നൽകി ഇറാൻ വിദേശകാര്യ മന്ത്രി വീണ്ടും രംഗത്തെത്തി. ആണവ കരാര്‍ വ്യവസ്ഥകളില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പ്രഖ്യാപിച്ചു.

ഇറാന്‍ കൈക്കൊള്ളാനിരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ പ്രസിഡന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നും ജാവേദ് ശരീഫ് അറിയിച്ചു. ഇറാനിലെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്‌നയാണ് ശരീഫിന്റെ പ്രസ്താവന പുറത്തുവിട്ടത്. അതേസമയം, പുതിയ നടപടികള്‍ കൈക്കൊള്ളുന്നതു കൊണ്ട് ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ജാവേദ് ശരീഫ് വ്യക്തമാക്കി.
ഇതിനിടെ, ഇറാന്‍ പൂര്‍ണമായും ആണവക്കരാറിലെ വ്യവസ്ഥകളിലേക്ക് മടങ്ങുകയാണെങ്കിൽ ഈ വര്‍ഷം അവസാനം വരെ 15 ബില്യന്‍ ഡോളര്‍ കടമായി നല്‍കാമെന്ന് ഫ്രാന്‍സ് ഇറാന് വാഗ്ദാനം നൽകിയതായുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് യെവസ് ലെ ഡ്രിയാന്‍ ആണ് ഇറാനുമായി നടത്തുന്ന അനുരഞ്ജന ചര്‍ച്ചയെ സംബന്ധിച്ച് സൂചന നൽകിയത്.


Latest Related News