Breaking News
ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ |
ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

September 01, 2019

September 01, 2019

കരാറിൽ നിന്ന് പിന്മാറിയ അമേരിക്ക ഏകപക്ഷീയമായ നീക്കം നടത്തിയിട്ടും യൂറോപ്യന്‍ രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിങ്ങള്‍ നിറവേറ്റാത്തത് ദൗർഭാഗ്യകരമാണെന്നും ഹസൻ റൂഹാനി കുറ്റപ്പെടുത്തി.


തെഹ്റാൻ : യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വാഗ്ദാനം നിറവേറ്റിയില്ലെങ്കിൽ തങ്ങള്‍ അടുത്ത ഘട്ടത്തിലേക്കു നീങ്ങുമെന്ന് ഫ്രാന്‍സിന് ഇറാന്റെ മുന്നറിയിപ്പ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ്  ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആണവ കരാറിനെ സംരക്ഷിക്കാന്‍ മാക്രോണ്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇറാന്റെ മുന്നറിയിപ്പ്.

യൂറോപ് തങ്ങളുടെ ബാധ്യത നിറവേറ്റിയില്ലെങ്കിൽ ആണവ കരാറിലെ കൂടുതല്‍ വ്യവസ്ഥകൾ ഉപേക്ഷിക്കുന്ന  മൂന്നാം ഘട്ടത്തിലേക്ക് ഇറാന്‍ കടക്കും. കരാറിൽ നിന്ന് പിന്മാറിയ അമേരിക്ക ഏകപക്ഷീയമായ നീക്കം നടത്തിയിട്ടും യൂറോപ്യന്‍ രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിങ്ങള്‍ നിറവേറ്റാത്തത് ദൗർഭാഗ്യകരമാണെന്നും ഹസൻ റൂഹാനി കുറ്റപ്പെടുത്തി.കരാറിന്റെ ഭാഗമായ എല്ലാ കക്ഷികളും ഉള്ളടക്കത്തോട് കൂറുപുലര്‍ത്തണമെന്നും റൂഹാനി മാക്രോണിനോട് ആവശ്യപ്പെട്ടു.അതേസമയം,കരാര്‍ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടുപോയാലും ആവശ്യമെങ്കില്‍ തീരുമാനം പുന:പരിശോധിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.


Latest Related News