Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
അമേരിക്ക-ഇറാൻ പോര് മുറുകുന്നു,യുദ്ധം ആവശ്യമെങ്കിൽ തയാറെന്ന് ഇറാൻ 

September 15, 2019

September 15, 2019

തെഹ്റാൻ : സൗദി അരാംകോയുടെ എണ്ണ സംസ്കരണ ശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തോടെ പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു.ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന അമേരിക്കയുടെ ആരോപണവും ഇതിനോടുള്ള ഇറാന്റെ പ്രതികരണവും സംഘർഷം മൂർച്ഛിക്കുന്നതിന്റെ സൂചനകളാണ് നൽകുന്നത്. അതേസമയം ആക്രമണത്തിന്  പിറകില്‍ തങ്ങളാണെന്ന അമേരിക്കയുടെ ആരോപണം ഇറാന്‍ തള്ളി. യുദ്ധം ആവശ്യമാണെങ്കില്‍ അതിനു തയാറാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസവി വ്യക്തമാക്കി.സര്‍ക്കാര്‍ ടെലിവിഷൻ  ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ്  മൂസവി യു.എസ് ആരോപണം തള്ളിയത്.

അമേരിക്കയുടെ ആരോപണം കഴമ്പില്ലാത്തതാണെന്നും ഇറാനെതിരായ നടപടികള്‍ക്ക്  ന്യായീകരണം കണ്ടെത്താനാണ് ഇതുവഴി അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ,അമേരിക്കയുമായി സര്‍വസജ്ജമായ യുദ്ധത്തിന് ഇറാന്‍ ഒരുക്കമാണെന്ന് മുതിര്‍ന്ന ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ അമീറലി ഹാജിസാദെഹ് അറിയിച്ചു. ഇറാന്റെ 2,000 കി.മീറ്റര്‍ ചുറ്റളവിലുള്ള അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും വിമാനവാഹിനികളും തങ്ങളുടെ മിസൈലുകളുടെ ദൂരപരിധിയിലാണുള്ളതെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


Latest Related News