Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇന്ത്യയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇറാന്‍

March 09, 2021

March 09, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


തെഹ്‌റാന്‍: ന്യൂഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ തീവ്രത കുറഞ്ഞ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. തെളിവില്ലാത്ത ആരോപണങ്ങളാണ് ഇതെന്ന് ഇറാന്‍ പറഞ്ഞതായി അനഡൊലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തില്‍ ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കാമെന്ന വാഗ്ദാനവും ഇറാന്‍ മുന്നോട്ട് വച്ചു. 

ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിയില്‍ അസംതൃപ്തരായ ചില മൂന്നാം കക്ഷികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനിക്കുന്നതെന്ന് ഇറാന്‍ പറയുന്നു. 

ജനുവരി 29 നാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടാകുന്നത്. ഇതില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി കോര്‍പ്‌സിന്റെ ഖദ്‌സ് ഫോഴ്‌സുമായി ബന്ധമുണ്ടെന്ന് ഒരു ഇന്ത്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ ഏജന്‍സികള്‍ സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും ഇതില്‍ ഖദ്‌സ് ഫോഴ്‌സ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പത്രത്തിലെ റിപ്പോര്‍ട്ട്. 

മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളും ക്രൂരമായ ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്താന്‍ തെഹ്‌റാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഇ്ന്ത്യയിലെ ഇറാന്‍ എംബസി വ്യക്തമാക്കി. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News