Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഇറാൻ ഖുദ്സ് സേനാതലവനായി ഇസ്മയിൽ ഖനിയെ നിയമിച്ചു  

January 03, 2020

January 03, 2020

തെഹ്‌റാന്‍: ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വനായി ഇസ്മായില്‍ ഖനിയെ നിയമിച്ചു. നിലവില്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ഡെപ്യൂട്ടി കമാന്‍ഡറാണ്​ ​ഖനി.

ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വന്‍ ​കാ​സിം സു​ലൈ​മാ​നിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമനം. ഇറാന്‍ പരമോന്നത നേതാവ്​ അയത്തുള്ള ഖൊമേനിയാണ് പുതിയ നിയമനം നടത്തിയത്​.

1997ലാണ്​ ഖു​ദ്സ് ഫോ​ഴ്‌​സ് ഡെപ്യൂട്ടി കമാന്‍ഡറായി ഖനി നിയമിതനാവുന്നത്​. അംഗങ്ങളെല്ലാം സഹകരിക്കണമെന്ന്​ ഇറാന്‍ പരമോന്നത നേതാവ്​ ആവശ്യപ്പെട്ടു

അതേസമയം, ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വന്‍ ​കാ​സിം സു​ലൈ​മാ​നിയെ "രക്തസാക്ഷി" യായി പ്രഖ്യാപിച്ച്‌ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച അയത്തുള്ള ഖൊമേനി, രാജ്യത്ത് 3 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.

യുഎസ് നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണ്. ഈ സാഹസികതയുടെ എല്ലാ അനന്തര ഫലങ്ങളുടേയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്ന്  ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് ഇ​റാ​ഖി​ല്‍ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 2 ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥരടക്കം 7പേര്‍ കൊല്ലപ്പെട്ടത്. ബാ​ഗ്ദാ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക​മാ​ന്‍‌​ഡ​റും സം​ഘ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കാ​റി​ല്‍ പോകുമ്ബോഴാണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യത്. ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് കാ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം അ​മേ​രി​ക്ക റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അതേസമയം, അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ നേ​രി​ട്ടു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.​ വ്യോ​മാ​ക്ര​മ​ണ വാ​ര്‍​ത്ത പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ട്രം​പ് അ​മേ​രി​ക്ക​ന്‍ പ​താ​ക ട്വീ​റ്റ് ചെ​യ്തു.

ലോകത്തെ വീണ്ടും യുദ്ധഭീതിയിലേയ്ക്ക് നയിക്കുകയാണ് അമേരിക്ക നടത്തിയ വ്യോ​മാ​ക്ര​മ​ണം. ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണം അ​മേ​രി​ക്ക​ന്‍-ഇ​റാ​ഖി സ​ര്‍​ക്കാ​രു​ക​ള്‍​ക്കി​ട​യി​ലെ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന് കാ​ര്യ​മാ​യ വി​ള്ള​ലു​ക​ളു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.


Latest Related News