Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇറാൻ തിരിച്ചടിക്കുന്നു,യു.എ.ഇ തീരത്തിന് സമീപം ഇസ്രായേൽ കപ്പൽ ഇറാൻ ആക്രമിച്ചു

April 14, 2021

April 14, 2021

ദുബായ്: ഇസ്രായേലിന്റെ  ഉടമസ്ഥതയിലുള്ള കപ്പൽ യു.എ.ഇയിലെ ഫുജൈറയ്ക്ക് സമീപം ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇറാനാണ് ആക്രമണത്തിനു പിന്നിലെന്ന് ഇസ്രായേൽ ആരോപിച്ചു.

ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് ശേഷമാണ് കപ്പലിനെതിരെ ആക്രമണമുണ്ടായത്..ആളില്ലാ ഡ്രോണോ മിസൈലോ ഉപയോഗിച്ചാണ് ആക്രമണമണം നടത്തിയതെന്ന് കരുതുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, എന്നാൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചു.നതാൻസ് ആണവ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് ഇസ്രായേൽ അവകാശപ്പെട്ടിരുന്നു.

കുവൈത്തിൽ നിന്ന് ഫുജൈറ തുറമുഖത്തേക്ക് പോവുകയായിരുന്ന കാറുകൾ വഹിച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ചയാണ്  ഇറാൻ ഭൂഗർഭ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ ഇസ്രായേൽ  ആക്രമണം നടത്തിയത്.ഇതേതുടർന്ന്  റേഡിയോ ആക്ടീവ് വസ്തുക്കൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച യുഎൻ പൊതുസഭയ്ക്ക് അയച്ച കത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News