Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
യു.എസ് ഉപരോധം : സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തര വിപണിയിൽ ഇന്ധന വില കുത്തനെ കൂട്ടി ഇറാന്‍

November 15, 2019

November 15, 2019

തെഹ്‌റാന്‍: അമേരിക്കന്‍ ഉപരോധത്തിന്റെ ആഘാതം മറികടക്കാന്‍ ഇന്ധനവില കുത്തനെ കൂട്ടി ഇറാന്‍. 50 ശതമാനം വരെയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.

അമേരിക്ക ഇറാനെതിരെ ചുമത്തിയ വിവിധ മേഖലകളിലെ ഉപരോധങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കാന്‍ തുടങ്ങിയതോടെയാണു പരിഹാരമാര്‍ഗമെന്നോണം ഭരണകൂടംപുതിയ നീക്കം നടത്തുന്നത്. ലിറ്ററിന് 15,000 ഇറാനിയന്‍ റിയാല്‍(ഏകദേശം 25 രൂപ) ആണു പുതുക്കിയ പെട്രോള്‍ വില. 60 ലിറ്റര്‍ വരെ ഇതേ വിലയില്‍ പെട്രോള്‍ ലഭിക്കും. ഇതിൽ കൂടുതൽ  പെട്രോള്‍ ആവശ്യമാണെങ്കില്‍ ലിറ്ററിന് 30,000 റിയാല്‍ വീതം നല്‍കേണ്ടിവരും.

53 ബില്യന്‍ അസംസ്‌കൃത എണ്ണ സംഭരണമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായുള്ള വാര്‍ത്ത വന്നു ദിവസങ്ങള്‍ക്കകമാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതിലൂടെ ലഭിക്കുന്ന അധിക തുക വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിനിയോഗിക്കാനാകുമെന്നാണ് ഇറാന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. എന്നാല്‍, പുതിയ തീരുമാനം ഇറാന്‍ ജനതയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. രാജ്യത്തെ പണപ്പെരുപ്പം ഇതിനകം തന്നെ 40 ശതമാനത്തിനു മുകളിലാണുള്ളത്. ഇറാന്റെ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയിലാണെന്നാണ് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് നല്‍കുന്ന വിവരം.
 


Latest Related News