Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഡി റിങ് റോഡിലെ ഇന്റര്‍സെക്ഷനുകള്‍ ഉടന്‍ തുറക്കും

February 08, 2021

February 08, 2021

ദോഹ: പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഡി റിങ് റോഡിലെ ഇന്റര്‍സെക്ഷനുകള്‍ തുറക്കുമെന്ന് സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ (സി.ഡബ്ല്യു.സി) കോണ്‍സ്റ്റിറ്റിയൂഷന്‍  എട്ടിലെ അംഗമായ ശൈഖ ബിന്‍ത് യൂസഫ് അല്‍ ജുഫൈരി പറഞ്ഞു. ജാബര്‍ ബിന്‍ ഹയ്യാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ ഈ മാസം അവസാനത്തോടെ തുറക്കുമെന്നും അവര്‍ പ്രാദേശിക അറബി ദിനപത്രമായ അറയ്യയോട് പറഞ്ഞു. 

നുവൈജ ഇന്റര്‍സെക്ഷന്‍ ഏപ്രില്‍ മാസത്തിലും അല്‍ അലി ഇന്റര്‍സെക്ഷന്‍ ജൂലൈയിലും തുറക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ തന്നെ അറിയിച്ചുവെന്നും ശൈഖ ബിന്‍ത് യൂസഫ് അല്‍ ജുഫൈരി പറഞ്ഞു. 


ശൈഖ ബിന്‍ത് യൂസഫ് അല്‍ ജുഫൈരി

എയര്‍പോര്‍ട്ട് റോഡ് ഇന്റര്‍സെക്ഷനില്‍ നിന്ന് ഡി റിങ് റോഡിലൂടെ ഫരീജ് അല്‍ അലി ഇന്റര്‍സെക്ഷനിലേക്ക് തടസമില്ലാത്ത ഗതാഗതം അനുവദിച്ചതിലൂടെ ട്രാഫിക് സിഗ്നല്‍ മെച്ചപ്പെടുത്തുന്ന തരത്തില്‍ ലുലു ഇന്റര്‍സെക്ഷന്‍ വികസിപ്പിക്കുമെന്ന് അഷ്ഗല്‍ അറിയിച്ചിട്ടുണ്ട്. മാള്‍ ഇന്റര്‍സെക്ഷന്‍ എന്നറിയപ്പെടുന്ന നുവൈജ ജങ്ഷന്റെ നവീകരണവും അഷ്ഗല്‍ നടത്തുന്നുണ്ട്. ഇവിടെ ഡി റിങ് റോഡില്‍ ഓരോ ദിശയിലേക്കുമുള്ള ലൈനുകളുടെ എണ്ണം നാലായി ഉയര്‍ത്തും. 

അടിസ്ഥാന സകര്യം, ജലം, വൈദ്യുതി ശൃംഖല, മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രയിനേജ്, പാര്‍ക്കുള്‍, വനവല്‍ക്കരണം തുടങ്ങിയ നിരവധി വിസകന പ്രവര്‍ത്തനങ്ങള്‍ വരും മാസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും ശൈഖ ബിന്‍ത് യൂസഫ് അല്‍ ജുഫൈരി പറഞ്ഞു. ജനങ്ങളുടെ ആവശ്യ പ്രകാരം പഴയ വിമാനത്താവളമുള്ള പ്രദേശത്തെ അല്‍ തുമാമയുമായി ബന്ധിപ്പിക്കുന്ന കാല്‍നട പാലത്തിന്റെ നിര്‍മ്മാണം അഷ്ഗല്‍ പൂര്‍ത്തിയാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News