Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ലോക് ഡൗൺ അവസാനിക്കുന്നത് വരെ രാജ്യാന്തര വിമാന സർവീസുകൾ അനുവദിക്കാനാവില്ലെന്ന് വി.മുരളീധരൻ  

April 06, 2020

April 06, 2020

അബുദാബി : ലോക്ഡൗണും രാജ്യാന്തര യാത്രാ വിലക്കും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ഇപ്പോള്‍ സാധ്യമല്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കാന്‍ അപേക്ഷിച്ച്‌ വിദേശത്ത് നിന്ന് നിരവധി ഇന്ത്യക്കാര്‍ തന്നെയും മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ വിമാനസര്‍വീസ് ഒരു നിലക്കും സാധ്യമല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സന്ദര്‍ശകരും യാത്രക്ക് അടിയന്തിര കാരണങ്ങളുള്ള താമസക്കാരും ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് പോകാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.

ലോക്ക്ഡൗണ്‍ കാലയളവില്‍ ആര്‍ക്കും ഇന്ത്യയിലേക്ക് പറക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരോടും കേന്ദ്ര സര്‍ക്കാര്‍ ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടിവന്നാല്‍ നിലവിലെ താമസസ്ഥലത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാമെന്നും മുരളീധരന്‍ അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ചെയ്തു നല്‍കണമെന്ന് മന്ത്രി എല്ലാ ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News