Breaking News
ഖത്തറിൽ ഡിസംബറിലെ പെട്രോൾ വിലയിൽ മാറ്റമില്ല,ഡീസൽ വില അഞ്ച് ദിർഹം വർധിക്കും  | സമാധാനം സ്ഥിരത, സമൃദ്ധി എന്നീ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഖത്തറിന്റെ വിദേശനയമെന്ന് ജര്‍മ്മനിയിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുള്ള | ആണവശാസ്ത്രഞ്ജന്റെ വധം,ഇറാൻ ഭരണകൂടം മൃദു സമീപനം പുലർത്തുന്നതായി കൺസർവേറ്റിവ്  | ഖത്തർ ഫുട്‍ബോളിന് ഊർജം പകരാൻ കമ്യുണിറ്റി ഫുടബോൾ ലീഗ്  | ഇറാഖിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഐ.എസിന്റെ റോക്കറ്റ് ആക്രമണം; റിഫൈനറിക്ക് തീ പിടിച്ചു | സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി മൊബൈൽ ആപ് പുറത്തിറക്കുന്നു  | ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ കുഷ്‌നര്‍ സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ട് | കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല,ദോഹയിൽ സുഗന്ധ ദ്രവ്യങ്ങളുടെ  പ്രദർശനം രണ്ടു ദിവസത്തേക്ക് റദ്ദാക്കി  | യു.എ.ഇ ദേശീയ ദിനം,അബുദാബിയിൽ സൗജന്യ പാർക്കിങ്  | ഖത്തറിലെ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളിലേക്ക് തെരഞ്ഞെടുപ്പ്,വിജ്ഞാപനം പുറത്തിറങ്ങി  |
രാജ്യാന്തര വിമാന സർവീസുകൾക്ക് ജൂൺ മധ്യത്തോടെ മാത്രം  അനുമതിയെന്ന് കേന്ദ്രവ്യോമയാന മന്ത്രി

May 23, 2020

May 23, 2020

ന്യൂഡൽഹി : ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ജൂൺ പതിനഞ്ചോടെ അനുമതി നൽകുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി  ഹർദീപ് സിങ് പുരി അറിയിച്ചു.ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് നടത്തിയ ഓൺലൈൻ ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടക്കത്തിൽ ഭാഗികമായി മാത്രമാണ് രാജ്യാന്തര സർവീസുകൾക്ക് അനുമതി നൽകുക.എന്നാൽ ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബറിന് മുമ്പ് തന്നെ അന്താരാഷ്ട്ര വ്യോമയാന പ്രവർത്തനങ്ങളുടെ വലിയൊരു പങ്കും പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തർ എയർവേയ്‌സ്,ഇൻഡിഗോ ഉൾപ്പെടെയുള്ള ചില വിമാനക്കമ്പനികൾ മെയ് അവസാനത്തോടെ ഗൾഫിൽ നിന്നും സർവീസ് തുടങ്ങുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രവ്യോമയാന മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

ഇതോടെ ജൂൺ പതിനഞ്ചിന് മുമ്പ് ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കോ തിരിച്ചോ വിമാനസർവീസുകൾ ഉണ്ടായിരിക്കില്ലെന്ന കാര്യത്തിൽ വ്യക്തത കൈവന്നിരിക്കുകയാണ്.അതേസമയം,വിദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് വന്ദേഭാരത് മിഷന് കീഴിലുള്ള  പരിമിതമായ രാജ്യാന്തര സർവീസുകൾ തുടരും.   

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      

 


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News