Breaking News
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം |
ഇറാൻ ആണവ കരാറിന്റെ പരിധി ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

August 31, 2019

August 31, 2019

ജനീവ : ആണവ കരാറിന്റെ പരിധി മറികടന്ന് ഇറാന്‍ വീണ്ടും ആണവ സമ്പുഷ്ടീകരണം നടത്തുന്നതായി യു.എന്‍ ആണവ നിരീക്ഷണ സമിതി ആരോപിച്ചു.ഇന്റര്‍നാഷനല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി(ഐ.എ.ഇ.എ)യുടെ ഈ വര്‍ഷത്തെ മൂന്നാം പാദ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2015 ലെ ആണവ കരാറില്‍ നിശ്ചയിച്ച പരിധിയും കടന്ന് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുകയും സമ്പുഷ്ടീകരിച്ച യുറേനിയം സംഭരിച്ചുവയ്ക്കുകയും ചെയ്യുന്നതായാണ് ഐ.എ.ഇ.എ റിപ്പോര്‍ട്ടിൽ പറയുന്നത്.

അമേരിക്ക കരാറില്‍നിന്നു പിന്മാറി ഉപരോധം ഏര്‍പ്പെടുത്തിയതിനു തിരിച്ചടിയായി ഇറാന്‍ ഘട്ടംഘട്ടമായി കരാറില്‍നിന്നു പിന്നോട്ടുപോകുന്നതായാണു വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം,ഉപരോധം തുടരുകയാണെങ്കിൽ കരാർ പ്രകാരമുള്ള പരിധി ലംഘിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.അമേരിക്കൻ ഉപരോധത്തിനെതിരെ  കരാറിൽ ഒപ്പുവെച്ച മറ്റു സഖ്യരാജ്യങ്ങള്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഇനിയും പരിധി കടന്നുള്ള ആണവ സമ്പുഷ്ടീകരണം നടത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 


Latest Related News