Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ദോഹ ഇൻഡസ്ട്രിയൽ ഏരിയ ഉടൻ തുറക്കില്ലെന്ന് ദുരന്ത നിവാരണ സമിതി 

April 02, 2020

April 02, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തന വിലക്ക് ഏർപെടുത്തിയ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ നിശ്ചിത ഭാഗങ്ങൾ ഉടൻ തുറക്കില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി ഔദ്യോഗിക വക്താവ് ലുൽവ അൽ ഖാതിർ അറിയിച്ചു.അതേസമയം ഭക്ഷ്യോൽപന്നങ്ങളുടെയും ഫാർമസി ഉത്പന്നങ്ങളുടെയും വിതരണം തുടർന്നും അനുവദിക്കും. കോവിഡിനെതിരായ മുകരുതൽ നടപടികളുടെ ഭാഗമായാണ് നിരോധനം തുടരുന്നതെന്നും അവർ പറഞ്ഞു.

അടിയന്തര ചികിത്സകൾക്കും മറ്റുമായി ഇൻഡസ്ട്രിയൽ ഏരിയയിലെ മൂന്ന് ക്ലിനിക്കുകൾ തുറന്ന് പ്രവർത്തിക്കും. രണ്ടാഴ്ച മുമ്പാണ് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ ഒന്നു മുതൽ 32 വരെയുള്ള ഭാഗങ്ങൾ പൂർണമായും അടച്ചു പൂട്ടിയത്.ഈ ഭാഗങ്ങളിൽ അണുവിമുക്തി നടത്തിയതായും അധികൃതർ അറിയിച്ചിരുന്നു. ഈ ഭാഗങ്ങളിൽ താമസിച്ചിരുന്ന നിരവധി ഏഷ്യൻ വംശജരിൽ കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News