Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഗൾഫ് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയുമായി ഇൻഡിഗോയും സ്‌പൈസ് ജെറ്റും

November 09, 2020

November 09, 2020

ബംഗളുരു : ഇന്ത്യന്‍ വിമാന കമ്പനികളായ സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ നിരക്കിൽ കൊവിഡ്-19 പരിശോധനക്ക് സൗകര്യം ഒരുക്കുന്നു.വിമാനത്തിൽ കയറുന്നതിനു മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനുള്ള സൗകര്യമാണ് കമ്പനികള്‍ ഒരുക്കുന്നത്.

ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും, ഒപ്പം യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കും. സ്‌റ്റെംസ് ഹെല്‍ത്ത് കെയറുമായി ചേര്‍ന്നാണ് ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

കൊവിഡ് ടെസ്റ്റ് ബുക്ക് ചെയ്യാനായി യാത്രക്കാര്‍ സ്റ്റെംസിന്റെ വെബ്‌സൈറ്റിലെ ഇന്‍ഡിഗോ യാത്രക്കാര്‍ക്കായുള്ള പ്രത്യേക ലിങ്ക് വഴി അപ്പോയിമെന്റ് എടുക്കേണ്ടതാണ് . 

ഇതിനുള്ള ലിങ്ക് :https://www.stemzglobal.com/covid/Indigo

താമസസ്ഥലത്ത് വന്ന് സാമ്പിള്‍ എടുക്കാനും ലാബില്‍ പോയി സാമ്പിള്‍ നല്‍കാനുമുള്ള ഓപ്ഷനുകള്‍ ഉണ്ട്. ഇന്ത്യയില്‍ 200 ലേറെ സാമ്പിള്‍ കളക്ഷന്‍ സെന്ററുകളാണ് ഉള്ളത്.

ചില രാജ്യങ്ങളും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും വിമാന യാത്രക്കാര്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് നിശ്ചിത സമയത്തിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനെ തുടർന്നാണ്  തങ്ങള്‍ യാത്രക്കാര്‍ക്കായി ഇത്തരമൊരു സൗകര്യം  ഒരുക്കിയതെന്ന്  ഇന്‍ഡിഗോയുടെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് റെവന്യു ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

വി.എഫ്.എസ് ഗ്ലോബല്‍ സര്‍വ്വീസസുമായി ചേര്‍ന്നാണ് സ്‌പൈസ്‌ജെറ്റ് യാത്രക്കാര്‍ക്ക് കൊവിഡ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കുന്നത്. വിമാനയാത്രയ്ക്ക് മുമ്പ് ടെസ്റ്റ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌പൈസ്‌ജെറ്റിന്റെ വെബ്‌സൈറ്റായ www.spicejet.com സന്ദര്‍ശിച്ച് അതില്‍ ആഡ് ഓണ്‍ എന്ന വിഭാഗത്തിലെ Covid-19 RT-PCR Tets എന്ന ഓപ്ഷന്‍ വഴി അപ്പോയിമെന്റ് എടുക്കണം.. യാത്രക്കാര്‍ക്ക് ലാബില്‍ ചെന്ന് സാമ്പിള്‍ നല്‍കാനും താമസസ്ഥലത്ത് വന്ന് സാമ്പിള്‍ എടുക്കാന്‍ ആവശ്യപ്പെടാനും കഴിയും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News