Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടക്കം ജയശങ്കറിന്റെ ദോഹ സന്ദര്‍ശനത്തില്‍ പ്രധാന അജണ്ടയായേക്കും

December 27, 2020

December 27, 2020

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തുകയാണ്. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്മാന്‍ അല്‍താനി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.  

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരികെ ജോലിക്കായി ഖത്തറിലേക്ക് പോകാനുള്ള അവസരം ജയശങ്കറിന്റെ സന്ദര്‍ശനത്തിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഖത്തറിലെ തൊഴിലാളികളിലും ജോലിക്കാരിലും വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. കോവിഡ് കാരണം നാട്ടിൽ കുടുങ്ങിയ ഇവരുടെ  മടക്കം ജയശങ്കറിന്റെ സന്ദർശനത്തിൽ പ്രധാന അജണ്ടയായേക്കും എന്നാണ് ലഭിക്കുന്ന വിവരം. 


Related News: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തും


തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തി പിടിക്കാനും സംരക്ഷിക്കാനുമുള്ള നടപടികള്‍ സ്ഥാപനവല്‍ക്കരിക്കാന്‍ നേരത്തേ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഈ മാസം ആദ്യം നടന്ന ഇന്ത്യ-ഖത്തര്‍ സംയുക്ത സമിതിയുടെ ആറാമത് യോഗത്തിനു ശേഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.  

ഖത്തര്‍ സ്വീകരിച്ച തൊഴില്‍ പരിഷ്‌കരണ നടപടികളെ യോഗത്തില്‍ ഇന്ത്യന്‍ സംഘം സ്വാഗതം ചെയ്തിരുന്നു. കൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് സ്ഥാപനവല്‍ക്കരിക്കാന്‍ യോഗത്തില്‍ ഇരുപക്ഷവും സംയുക്തമായി തീരുമാനിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ജനങ്ങളുടെ സുരക്ഷിതവും സുഗമമവുമായ സഞ്ചാരം ഉറപ്പുവരുത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 


Also Read: അല്‍ ഖോര്‍ പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് ഇനി മുതൽ അല്‍ മീറ ശാഖകളില്‍ ലഭിക്കും


ഊര്‍ജ്ജമേഖലയിലെ നിക്ഷേപത്തിനായി ഉന്നതതല ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കാനും ഇന്ത്യയും ഖത്തറും തീരുമാനിച്ചിരുന്നു. ഇന്ത്യയിലേക്ക് പ്രകൃതിവാതകവും എല്‍.പി.ജിയും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഖത്തറാണ്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News