Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
യമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മലയാളികൾ മോചിതരായി 

November 29, 2020

November 29, 2020

സൻആ : യെമനില്‍ കഴിഞ്ഞ ഒൻപത്​ മാസത്തോളമായി ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട്​ മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാരെ വിട്ടയച്ചു. സനയിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശ കാര്യ മന്ത്രാലയത്തി​െന്‍റയും ഇടപെടലിനെത്തുടര്‍ന്നാണ്​ മോചനം സാധ്യമായത്​. 

വടകര കുരിയാടി ദേവപത്​മത്തില്‍ ടി.കെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്​തഫ (43) എന്നിവരാണ്​ മോചിതരായ മലയാളികള്‍. ഏഴ്​ മഹാരാഷ്​ട്ര സ്വദേശികളും രണ്ട്​ തമിഴ്​നാട്ടുകാരും യു.പി, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള ഒാരോരുത്തരുമാണ്​ സംഘത്തിലുള്ളത്​. ഇന്ത്യക്കാര്‍ക്ക്​ പുറമേ, അഞ്ച്​ ബംഗ്ലാദേശികളും ഒരു ഇൗജിപ്​തുകാരനും സംഘത്തിലുണ്ടായിരുന്നു.

ശനിയാഴ്​ച ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക്​ കൈമാറിയ 14 പേരെയും യെമന്‍ തലസ്​ഥാനമായ സനയിലെ ഒരു ഹോട്ടലിലാണ്​ താമസിപ്പിച്ചിരിക്കുന്നത്​. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏദന്‍ വിമാനത്താവളം വഴിയായിരിക്കും നാട്ടിലേക്കുള്ള മടക്കം. ​നടപടികള്‍ പൂര്‍ത്തീകരിച്ച്‌​ രണ്ട്​ ദിവസത്തിനകം നാട്ടിലെത്താന്‍ കഴിയുമെന്നാണ്​ പ്രതീക്ഷ.

17 വര്‍ഷമായി ഒമാന്‍ ​െഎലന്‍ഡ്​ ബ്രിഡ്​ജ്​​ ട്രേഡിങ്​ ആന്‍റ്​ ട്രാന്‍സ്​പോര്‍ട്ട്​ ഷിപ്പിങ്​​ കമ്പനിയിലെ  ജീവനക്കാരനാണ്​ പ്രവീണ്‍. കമ്പനിക്ക്  കീഴിലെ അല്‍ റാഹിയ, ദാന-6, ഫരീദ എന്നീ ചെറുകപ്പലുകള്‍ ഫെബ്രുവരി മൂന്നിനാണ്​ ഒമാനിലെ മസീറ എന്ന ദ്വീപില്‍നിന്ന്​ സൗദിയിലെ യാംബൂ തുറമുഖത്തേക്ക് പുറപ്പെട്ടത്​. കപ്പലിലെ ചീഫ്​ ഒാഫീസറായിരുന്നു പ്രവീണ്‍. സൗദിയില്‍ ആറ്​ മാസത്തെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ്​ സംഘം പോയത്​​. എന്നാല്‍, കാലാവസ്​ഥ മോശമായതിനെത്തുടര്‍ന്ന്​ ഒപ്പമുണ്ടായിരുന്ന ദാന -6 എന്ന കപ്പല്‍ മുങ്ങി. തുടര്‍ന്ന്​ ഇതിലെ ജീവനക്കാരും അല്‍ റാഹിയയിലായിരുന്നു യാത്ര. വീണ്ടും കാലാവസ്​ഥ മോശമായതിനാല്‍ ഒരു ദ്വീപില്‍ കപ്പല്‍ നങ്കൂരമിട്ടു. ഇവിടെ വെച്ചാണ്​, നാല്​ മത്സ്യ ബന്ധന ബോട്ടുകളില്‍ ആയുധങ്ങളുമായി എത്തിയ ഹൂതി വിമതര്‍ ഇവരെ തട്ടിക്കൊണ്ടു പോയത്​. ആദ്യം സലിഫ്​ എന്ന പോര്‍ട്ടിലേക്ക്​ കൊണ്ടുപോയി. മൂന്ന്​ ദിവസം കഴിഞ്ഞ്​ വിട്ടയക്കാമെന്ന്​ പറഞ്ഞെങ്കിലും അവര്‍ വാക്ക്​ മാറ്റി. തുടര്‍ന്ന്​, സനയിലെത്തിച്ച്‌​ ഒരു ഹോട്ടലില്‍ പൂട്ടിയിടുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.      

 

 


Latest Related News