Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
യു.എ.ഇ യിൽ  ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാരൻ വെന്തുമരിച്ചു

November 28, 2019

November 28, 2019

ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള തുരങ്കപാതയിൽ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തിൽ മലയാളി മരിച്ചതിനു പിന്നാലെ ഇന്ന് ഉമ്മുൽ ഖുവൈനിൽ മൂന്ന് ട്രക്കുകൾ കൂട്ടിയിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. ഇന്ന് പുലർച്ചെ ഉമ്മുൽ ഖുവൈനിലെ എമിറേറ്റ്സ് റോഡിൽ എക്സിറ്റ് 93 ലാണ് മൂന്ന് ട്രക്കുകൾ കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാത്തിൽ മറിഞ്ഞ ട്രക്കുകൾ പൂർണമായും കത്തി നശിച്ചു.

ട്രക്ക് ഡ്രൈവറായിരുന്ന 25 കാരനായ ഇന്ത്യക്കാരനാണ് മരിച്ചത്. ഇയാൾ മലയാളിയാണോ എന്ന് വ്യക്തമല്ല. മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇന്ത്യക്കാരനായ ഡ്രൈവർ വെന്തുമരിച്ചതായും മറ്റു രണ്ടു ട്രക്കുകളിലുണ്ടായിരുന്ന ഡ്രൈവർമാരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം അപകടത്തിൽ പെട്ട കാറിന് തീപിടിച്ചു വെന്തുമരിച്ചത് മലയാളിയായ ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയും ദുബൈ അല്‍മുസല്ല മെഡിക്കല്‍ സെന്റററിലെ ഡോക്ടറുമായ ജോണ് മാര്‍ഷല്‍ സ്കിന്നറാണ് മരിച്ചത്. 60 വയസായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
ഭാര്യ സിസി മാര്‍ഷല്‍. രണ്ടു മക്കളുണ്ട്.


Latest Related News