Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഇന്ത്യൻ രൂപയുടെ വിലയിടിയുന്നു,ഖത്തർ റിയാൽ 20 രൂപക്ക് മുകളിലെത്തി 

March 09, 2020

March 09, 2020

ദോഹ : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു.ഇന്ന് ഡോളറിനെതിരെ 16 പൈസ കുറഞ്ഞ് 74.03 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വൈറസ് വ്യാപനം തുടരുന്നത് സാമ്പത്തിക മാന്ദ്യത്തിനിടയാക്കുമെന്ന ആശങ്കയാണ്  രൂപയുടെ മൂല്യം ഇടിയാൻ ഇടയാക്കിയാക്കിയത്.ആഭ്യന്തര ഓഹരി വിപണിയിലെ ദുർബലമായ തുടക്കവും വിദേശ ഫണ്ട് ഒഴുക്കും രൂപയുടെ മൂല്യം ഇടിയുന്നത് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഒരു ഖത്തർ റിയാലിന് 20 രൂപ 06 പൈസ വരെയാണ് ഖത്തറിലെ വിവിധ എക്സ്ചേഞ്ചുകളിലെ വിനിമയ നിരക്ക്.

വിദേശ വിപണിയിൽ അമേരിക്കൻ കറൻസി ദുർബലമാകുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്യുന്നത് രൂപക്ക് ആശ്വാസമായിരുന്നെങ്കിലും കൊറോണ വൈറസ് പടരുന്നത് മൂലം പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യം ഉണ്ടായേക്കുമെന്നാണ് സൂചന.

ഇന്ന് 73.99 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും രൂപയുടെ മൂല്യം 74.03 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 73.87 ൽ എത്തിയിരുന്നു. ഇതുവരെ ചൈനയില്‍ കൊറോണ സ്ഥിരീകരിച്ച കേസുകൾ 80,735 ആയി. ഇതിൽ ഇതുവരെ 3,119 പേർ മരിച്ചു. 19,016 രോഗികൾ ചികിത്സയിലാണ്. 58,600 രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) അറിയിച്ചു.

ക്രൂഡ് ഓയില്‍ വിലയിലും വന്‍ ഇടിവ്

ഇതിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് വിലയില്‍ ഇടിവുണ്ടായത്. 1991-ലെ ഗള്‍ഫ് യുദ്ധ കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ക്രൂഡ് ഓയില്‍ വില ബാരലിന് 14.25 ഡോളര്‍ ഇടിഞ്ഞ് 31.02 ഡോളറിലേക്കെത്തി. 31.5 ശതമാനം വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. ഓഹരി സൂചികകളായ സെൻസെക്സ് 1474.42 പോയിന്റ് കുറഞ്ഞ് 36,102.20 ലും നിഫ്റ്റി 406.15 പോയിന്റ് കുറഞ്ഞ് 10,583.30 ലുമാണ് വ്യാപാരം നടത്തുന്നത്.


Latest Related News