Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫിലുള്ള പ്രവാസികൾ നാട്ടിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ

March 12, 2020

March 12, 2020

ന്യൂഡൽഹി  : കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ യു.എ.ഇ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലുള്ള  ഇന്ത്യക്കാർ നാട്ടിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്ത്യൻ ബ്യുറോ ഓഫ് എമിഗ്രഷനാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. നിലവിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും  ഇന്ത്യയിലെത്തുമ്പോൾ കുറഞ്ഞത് 14 ദിവസത്തേക്ക് കരുതൽവാസം വേണ്ടിവരുമെന്നും അറിയിപ്പിൽ പറയുന്നു.
ഇതിനിടെ,കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ യു.എ.ഇ പൗരന്‍മാര്‍ ഇന്ത്യയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇക്കാര്യം ഉന്നയിച്ച്‌ ഇന്ത്യയിലെ യു.എ.ഇ എംബസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിെന്‍റ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ വിസ നിയന്ത്രണം ഏര്‍പെടുത്തിയ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ഇന്ത്യയിലുള്ള യു.എ.ഇ സ്വദേശികള്‍ എംബസിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്നും ട്വിറ്ററില്‍ നിര്‍ദേശം നല്‍കി. വിശദ വിവരങ്ങള്‍ക്ക് എംബസിയുമായി ബന്ധപ്പെടണം (ഫോണ്‍: +91 8181911111)
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News