Breaking News
37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  |
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡിസംബർ അവസാനം ഖത്തർ സന്ദർശിക്കും

December 07, 2020

December 07, 2020

ദോഹ : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ മാസം അവസാനത്തോടെ ഖത്തറിൽ എത്തും. ഖത്തറിലും കുവൈത്തിലുമാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. . ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഒമാനിലും പര്യടനം നടത്തും.

യു.എ.ഇ, ബഹ്റൈന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ഡിസംബര്‍ അവസാനത്തോടെ ഖത്തര്‍. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ വിദേശകാര്യമന്ത്രി സന്ദര്‍ശനത്തിനെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുകയെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് പര്യടനം. ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെ സൌദി യു.എ.ഇ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ മാസം ജി.സി.സി നേതാക്കള്‍ പങ്കെടുത്ത വാര്‍ഷിക രാഷ്ട്രീയ യോഗത്തില്‍ എസ്. ജയശങ്കര്‍ പങ്കെടുത്തിരുന്നു. ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായി രാഷ്ട്രീയ സാമ്ബത്തിക നിക്ഷേപ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണകളും വിവിധ കരാറുകളും സന്ദര്‍ശനത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ എയര്‍ബബിള്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News