Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദി മലയാളികൾക്ക് സന്തോഷ വാർത്ത,ഇന്ത്യയിൽ നിന്നുള്ള വിമാനവിലക്ക് പിൻവലിക്കാൻ തീരുമാനം 

November 19, 2020

November 19, 2020

ജിദ്ദ : ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചു.ഇതിന്റെ ആദ്യപടിയായി ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും സൗദിയിലേക്ക് വരുന്നതിനുള്ള വിലക്ക് പിൻവലിച്ചു.ഇതുസംബന്ധിച്ച സർക്കുലർ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അല്പം മുമ്പ് പുറത്തിറക്കി.

ഇന്ത്യ,അർജന്റീന,ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടുള്ള യാത്ര നിർത്തിവെച്ചതിനെ തുടർന്ന് മലയാളികളായ നേഴ്‌സുമാർ ഉൾപ്പെടെയുള്ളവരുടെ മടക്കയാത്ര മുടങ്ങിയിരുന്നു. പുതിയ ഉത്തരവിനെ തുടർന്ന് ഉടൻ തന്നെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും.

സൗദി – ഇന്ത്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടലുകള്‍ ശക്തമാക്കിയിരുന്നു.. ഇതിന്റെ ഭാഗമായി സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതരുമായി എംബസി അധികൃതർ ഇന്നും ചര്‍ച്ച നടത്തിയിരുന്നു.. ചര്‍ച്ചകള്‍ പുരോഗമിച്ച്‌ വരികയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും ചർച്ചക്ക് ശേഷം എംബസി അധികൃതർ അറിയിച്ചിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവെച്ച അന്തര്‍ദേശീയ വിമാന സര്‍വ്വീസുകളില്‍ പലതും ഇതിനോടകം തന്നെ സൗദി അറേബ്യ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടുതലാണെന്ന കാരണത്താല്‍ സൗദിയിലേക്കുളള വിമാന സര്‍വ്വീസിന് ഇത് വരെ അനുമതി ലഭിച്ചിരുന്നില്ല.
നിരവധി ഇന്ത്യന്‍ പ്രവാസികളെയാണ് ഇത് പ്രതികൂലമായി ബാധിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News