Breaking News
മുഴുവന്‍ യാത്രക്കാര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്; ലോകത്ത് ആദ്യം | ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 227 പേര്‍ക്ക്; 52 പേര്‍ വിദേശത്തു നിന്ന് എത്തിയവര്‍ | ഉടന്‍ തന്നെ ബഹ്‌റൈന്‍ സന്ദര്‍ശിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു | ഐ.സി.ബി.എഫ് അപ്രൈസേഷന്‍ അവാര്‍ഡ് യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തറിന് | ഖത്തറിൽ വൈദ്യുത വാഹനങ്ങള്‍ക്കും ചാര്‍ജ്ജിങ് സംവിധാനങ്ങള്‍ക്കുമായുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി | അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ ഒരു വര്‍ഷത്തേക്ക് ഗതാഗതം തിരിച്ചു വിടും | ദോഹ വിമാനത്താവളത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം,മാതാപിതാക്കളെ തിരിച്ചറിഞ്ഞു | കലിയടങ്ങാതെ ഹൂതികൾ,ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിന് നേരെയും ആക്രമണം  | രഹസ്യ നീക്കം,ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദിയിൽ  | ഖത്തറിൽ യാത്ര കഴിഞ്ഞെത്തിയ മുപ്പത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു  |
തെരഞ്ഞെടുത്ത റൂട്ടുകളിൽ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ,പ്രതീക്ഷയോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ

July 04, 2020

July 04, 2020

ന്യൂദൽഹി : കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. എന്നാല്‍ ഏതൊക്കെ റൂട്ടുകളിലായിരിക്കും അനുമതി എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഗള്‍ഫ് വിമാന കമ്പനികൾ ഈമാസം 15മുതല്‍ കേരളത്തിലേക്കും മറ്റും ടിക്കറ്റ് ബുക്കിങ്‌ന് തുടക്കം കുറിച്ചു.

കേന്ദ്രവ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കിയത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ മാസാവസാനം വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ചില പ്രത്യേക റൂട്ടുകളില്‍ ഇന്ത്യയിലേക്കും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.എന്നാൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞുവരുന്ന യു.എ.ഇ,ഖത്തർ,കുവൈത്ത്,ബഹ്‌റൈൻ ഉൾപെടെയുള്ള ചില ഗൾഫ് രാജ്യങ്ങളെങ്കിലും ഇതിൽ ഉൾപെടുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പതിനായിരക്കണക്കിന് പ്രവാസി മലയാളികൾ. കോവിഡ് വ്യാപനത്തിന് മുമ്പ് നാട്ടിലെത്തി തിരിച്ചുവരാൻ കഴിയാതെ നിരവധി പേരാണ് മാസങ്ങളായി നാട്ടിൽ കുടുങ്ങികിടക്കുന്നത്.

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചുവരാൻ യു.എ.ഇ അനുമതി നൽകിയ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് വിമാനങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.അതേസമയം,ഖത്തറിലേക്ക് തിരിച്ചുവരാൻ അനുമതി ലഭിച്ചാലും നിർബന്ധിത ഹോട്ടൽ ക്വറന്റൈൻ ഉൾപെടെയുള്ള നിബന്ധനകൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News