Breaking News
ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് |
കോവിഡ് 19 : പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തിൽ ഗുരുതര വീഴ്ച,ഇന്ത്യയിലെ  രോഗബാധിതരായ പ്രവാസി ഇന്ത്യക്കാരുടെ വിവരങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് കൈമാറണം 

March 25, 2020

March 25, 2020

അൻവർ പാലേരി   

ദോഹ : വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യക്കാരിൽ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് ഗൾഫ് മലയാളികളിൽ ആശങ്കയുണ്ടാക്കുന്നതായി റിപ്പോർട്ട്. കേരളത്തിൽ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 25 ലേറെ പേർ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇവരുമായി സമ്പർക്കം പുലർത്തിയ നിരവധിയാളുകൾ ഇനിയും വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉണ്ടാകാമെന്ന സൂചനയിൽ  ഗൾഫ് രാജ്യങ്ങളിലെ പൊതുജനാരോഗ്യ മന്ത്രാലയങ്ങൾ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. കാസർകോട്ട് ആദ്യമായി രോഗം സ്ഥിരീകരിച്ച മലയാളിയുമായി ബന്ധപ്പെട്ട പതിനാറോളം പേരെ ഇതുവരെ ദുബായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.ദുബായിലെ ദേരാ, അൽഖൂസ് തുടങ്ങിയ ഭാഗങ്ങളിലെ ബാച്ചിലേഴ്‌സ് മുറികളിൽ നിരവധി മലയാളികൾ താമസിക്കുന്നുണ്ട്. കാസർകോട്ടെ പ്രവാസിയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ദുബായിൽ ഇയാളുമായി ബന്ധപ്പെട്ട  പലരും കരുതൽ നിരീക്ഷണത്തിലേക്കോ ഐസൊലേഷനിലേക്കോ മാറിയിട്ടുണ്ടെങ്കിലും ഇവരുമായി ആരൊക്കെ സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും.

ബീഹാറിൽ  കോവിഡ് ബാധിച്ചു മരിച്ച യുവാവ് ഖത്തറിൽ നിന്നും തിരിച്ചെത്തിയതാണെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുൾപെടെ ഖത്തറിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ നിരവധി പേർ ഇപ്പോൾ  നിരീക്ഷണത്തിലാണ്. ഇവരിൽ ചിലർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ നിലവിൽ ഗൾഫ് രാജ്യങ്ങളിലുള്ള  ഇവരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും കണ്ടെത്തേണ്ടി വരും. ഇതിന് അതാത് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി ഫലപ്രദമായ നടപടികൾ സ്വീകരിച്ചാൽ ഗൾഫിൽ അവരുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവരെ കണ്ടെത്താനും ഗൾഫ് മലയാളികൾക്കിടയിലെ രോഗവ്യാപനം ഒരു പരിധി വരെ തടയാനും കഴിയും. ഗൾഫിൽ നിന്നും തിരിച്ചെത്തിയ രോഗബാധിതരെ സംബന്ധിച്ച എല്ലാ വിവരങ്ങളും എംബസികൾ വഴി അതാത് ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾക്ക് കൈമാറേണ്ടതുണ്ട്. എങ്കിൽ മാത്രമേ കേരളത്തിൽ വെച്ച് രോഗം സ്ഥിരീകരിച്ചവരുടെ ഗൾഫിലെ സമ്പർക്ക പട്ടിക തയാറാക്കാൻ ഗൾഫിലെ ആരോഗ്യ മന്ത്രാലയങ്ങൾക്ക് കഴിയൂ. അങ്ങനെയൊരു സംവിധാനം ഇല്ലെങ്കിൽ ഗൾഫ് മലയാളികൾക്കിടയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത. എന്നാൽ ഇത്തരമൊരു നീക്കവും ഗൾഫിലെ എംബസികളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരത്തെ നോർക ഓഫീസ് ന്യൂസ്‌റൂമിനോട് പറഞ്ഞു.അതേസമയം,ദുബായിലെ വിവിധ സ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും കഴിയുന്ന ഇന്ത്യക്കാരുടെ,പ്രത്യേകിച്ച് മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നോർക്ക മുഖേന ദുബായ് കോൺസുൽ ജനറലിന് കത്തയച്ചിട്ടുണ്ട്.

ദൗർഭാഗ്യവശാൽ,ഗൾഫിൽ നിന്നെത്തിയവരുടെ നാട്ടിലെ സമ്പർക്ക പട്ടിക തയാറാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പും മറ്റു സംവിധാനങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും ഗൾഫിൽ അവർക്ക് ചുറ്റും ജീവിച്ചിരുന്ന മലയാളികളെ കണ്ടെത്താൻ ഒരു ശ്രമവും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.ഇത് തീർച്ചയായും ഗൾഫ് മലയാളികൾക്കിടയിൽ രോഗികളുടെ എണ്ണം വർധിപ്പിക്കും. ഖത്തർ ഉൾപെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും എംബസികൾ ഇടപെട്ട് ഗൾഫിൽ നിന്നും നാട്ടിൽ  തിരിച്ചെത്തിയ കോവിഡ് രോഗബാധിതരുടെ വിവരങ്ങൾ ഗൾഫിലെ ആരോഗ്യ മന്ത്രാലയങ്ങൾക്ക് കൈമാറണം. ഗൾഫിലെ പ്രവാസി ഇന്ത്യക്കാർക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക സംഘടനകളിൽ നിന്ന് കൂടി ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അന്നവും ജീവിതവും തരുന്ന ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പടരാതിരിക്കാനാവശ്യമായ ജാഗ്രത പാലിക്കാൻ തീർച്ചയായും നാം ബാധ്യസ്ഥരാണ്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News