Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കശ്മീരിലെ നടപടികൾ അംഗീകരിക്കാനാവില്ല,സ്ഥിതി ആശങ്കാജനകം :യു.എസ് സെനറ്റർ

September 01, 2019

September 01, 2019

സുരക്ഷയുടെ പേരില്‍ കശ്മീരില്‍ സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ കശ്മീരിലേക്കുള്ള മെഡിക്കല്‍ സംഘത്തെ തടസ്സപ്പെടുത്തുന്നുവെന്നും സാന്‍ഡേഴ്സ് പറഞ്ഞു.

ന്യുയോർക് : കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് മത്സരിക്കുന്ന യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷമുള്ള കശ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സാന്‍ഡേഴ്സ് പറഞ്ഞു.

കശ്മീരികളുടെ ആഗ്രഹ പ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാനശ്രമങ്ങളെ യു.എസ് സര്‍ക്കാര്‍ പിന്തുണക്കണമെന്ന് സാന്‍ഡേഴ്സ് പറഞ്ഞു. കശ്മീരില്‍ നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധത്തിലെ തടസം ഉടന്‍ നീക്കണമെന്നും സാന്‍ഡേഴ്സ് ആവശ്യപ്പെട്ടു. 

ഹൂസ്റ്റണില്‍ നടന്ന ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍  സംസാരിക്കുകയായിരുന്നു സാന്‍ഡേഴ്സ്. നേരത്തെ യു.എസ് കോണ്‍ഗ്രസ് അംഗം അന്‍ഡി ലെവിന്‍, മിന്‍സോട്ട പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

അതേസമയം കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാകിസ്താനടക്കമുള്ള ലോക രാജ്യങ്ങള്‍ ഇക്കാര്യം മാനിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ നിലപാടെടുത്തിരുന്നു.


Latest Related News