Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പ്രവാസികൾക്ക് ഗുണം ചെയ്യും,മൊഡേണാ വാക്സിന് ഇന്ത്യയിൽ അംഗീകാരം

June 29, 2021

June 29, 2021

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊഡേണ വാക്സിന് അനുമതി. ഡി.സി.ജി.ഐ ആണ് അനുമതി നല്‍കിയത്. സിപ്ല സമര്‍പ്പിച്ച ഇറക്കുമതി അപേക്ഷയ്ക്കയാണ് അനുമതി ലഭിച്ചത്.മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല.
വാക്സിന്‍ മാനദണ്ഡങ്ങളില്‍ ഡിസിജിഐ നേരത്തെ ഇളവ് നല്‍കിയിരുന്നു. വിദേശ വാക്സിനുകള്‍ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധനയാണ് ഡിസിജിഐ ഒഴിവാക്കിയത്. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ക്കാണ് ഈ ഇളവ് ബാധകമാകുക. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപ്ല മൊഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്.
ഇതോടെ ഡിസിജിഐ അനുമതി നല്‍കുന്ന നാലാമത്തെ വാക്സിനായി മൊഡേണ. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിന്‍, റഷ്യയുടെ സ്പുട്നിക് വി എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച മൂന്ന് വാക്‌സിനുകള്‍.

അതേസമയം,നിലവിൽ ഇന്ത്യയിൽ നൽകിവരുന്ന വാക്സിനുകളിൽ ആസ്ട്രസേനക്കായുടെ കോവിഷീൽഡിന് മാത്രമാണ് ഗൾഫ് രാജ്യങ്ങളിൽ അനുമതിയുള്ളത്.മോഡേണ വാക്സിൻ കൂടി ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയാൽ നാട്ടിൽ നിന്ന് കുത്തിവെപ്പെടുത്ത് ഗൾഫിലേക്ക് പോകുന്നവർക്ക് അതുപകരമാവും.

 


Latest Related News