Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിൽ രജിസ്റ്റർ ചെയ്യരുതെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി

May 16, 2020

May 16, 2020

ദോഹ : സ്വദേശത്തേക്ക് മടങ്ങുന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിൽ അത്തരക്കാർ എംബസിയുടെ പ്രത്യേക ലിങ്ക് വഴി നാട്ടിലേക്ക് പോകാൻ അപേക്ഷിക്കരുതെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു. അടിയന്തര സ്വഭാവത്തിൽ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് തക്കതായ കാരണങ്ങൾ കാണിച്ച് അപേക്ഷിക്കുന്നവരിൽ ചിലർ ടിക്കറ്റ് വാങ്ങാൻ ബന്ധപ്പെടുമ്പോൾ തീരുമാനത്തിൽ മാറ്റം വരുത്തുകയാണ്.ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതായും അർഹരായ മറ്റു പലരുടെയും അവസരങ്ങൾ ഇല്ലാതാക്കുന്നതായും എംബസി വെള്ളിയാഴ്ച്ച രാത്രി ട്വീറ്റ് ചെയ്തു. 

നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഉറപ്പുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം. ഓരോ വിമാനവും യാത്ര തിരിക്കുന്നതിന് മുമ്പ്  മുഴുവൻ യാത്രക്കാരുടെ അന്തിമ പട്ടിക തയാറാക്കി ഖത്തറിലെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറേണ്ടതുണ്ട്. അന്തിമപട്ടിക തയ്യാറാക്കുന്നതിനും യഥാസമയം അനുമതി നേടുന്നതിനും ബുദ്ധിമുട്ടാകാതിരിക്കാൻ രജിസ്‌ട്രേഷൻ നടപടികളുമായി സഹകരിക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News