Breaking News
സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  |
ഖത്തറിലെ തൊഴിൽ നിയമ ഭേദഗതി,ചരിത്രപരമായ തീരുമാനമെന്ന് രാജ്യാന്തര തൊഴിൽ സംഘടന

August 31, 2020

August 31, 2020

ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി  കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴിൽ നിയമ ഭേദഗതി ചരിത്രപരമായ തീരുമാനമെന്ന് രാജ്യാന്തര തൊഴിൽ സംഘടന. തീരുമാനത്തെ സ്വാഗതം ചെയ്ത സംഘടന നിർണായക പ്രഖ്യാപനത്തിലൂടെ തൊഴിൽ വിപണിയിൽ ഖത്തർ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടതായി അഭിപ്രായപ്പെട്ടു.നിർണായക പ്രഖ്യാപനത്തിലൂടെ തൊഴിലാളികളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴിലുടമകൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയതായും ഐ.എൽ.ഒ ഡയറക്റ്റർ ജനറൽ ഗൈ റൈഡർ അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ ഖത്തർ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മിനിമം വേതനം സംബന്ധിച്ച 2020 ലെ 17- നമ്പര്‍ നിയമത്തിൽ ഒപ്പുവെച്ചതിലൂടെ രാജ്യത്തെ ഗാർഹിക തൊഴിലാളികൾ ഉൾപെടെ വിദേശ തൊഴിലാളികൾക്കുള്ള കുറഞ്ഞ പ്രതിമാസ അടിസ്ഥാന വേതനം 1000 റിയാലാക്കി നിശ്ചയിച്ചു.താമസവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ താമസത്തിന് 500 റിയാലും ഭക്ഷണത്തിന് 300 ഖത്തർ റിയാലും ഇതോടൊപ്പം നൽകണം.ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നിയമം നിലവില്‍ വരും. നിലവിൽ ഇതിൽ കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ   തൊഴില്‍ കരാര്‍ ഈ സമയത്തിനകം പുതുക്കണം.

തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴില്‍ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള 2004 ലെ 14-നമ്പര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ 18 നമ്പര്‍ നിയമത്തിലും പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21 നമ്പര്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 19- നമ്പര്‍ നിയമത്തിലും അമീർ ഒപ്പുവെച്ചു. ഇതനുസരിച്ച് തൊഴില്‍ മാറ്റത്തിനായി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ആവശ്യമുണ്ടാവില്ല. എന്നാൽ ഇതിന് നിബന്ധനകളുണ്ടാവും.

പുതിയ ഉത്തരവനുസരിച്ച്,വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ കര്‍ശന നിയമ നടപടികൾ നേരിടേണ്ടി വരും.തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ തൊഴില്‍ തര്‍ക്ക പരിഹാര കമ്മിറ്റികളും രൂപീകരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക. 


Latest Related News