Breaking News
ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു |
‘ദളിത്-മുസ്ലിം വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ സവർണ വിദ്യാർത്ഥികൾക്ക് നൽകും’; മദ്രാസ് ഐഐടി ജാതിക്കോട്ടയാണെന്ന് മുൻ പ്രൊഫസർ

November 18, 2019

November 18, 2019

ചെന്നൈ : മലയാളി വിദ്യാർത്ഥിനീ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മദ്രാസ് ഐഐടിക്കെതിരെ കൂടുതൽ ആളുകൾ രംഗത്ത്. മദ്രാസ് ഐഐഅടി ഒരു ജാതിക്കോട്ടയാണെന്നാണ് ഐഐഅടി മുൻ ഗണിത ശാസ്ത്ര അധ്യാപിക പ്രൊഫസർ വസന്ത കന്തസാമി പറയുന്നത്. ഐഐടിയിൽ ഭരണഘടനക്കും നിയമത്തിനും അതീതമായി സവർണ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ സവർണാാധിപത്യമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. നക്കീരൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വസന്ത കന്തസാമി മനസ്സു തുറന്നത്.

ഇരുപത്തിയെട്ടു വർഷം മദ്രാസ് ഐഐടിയിൽ പഠിപ്പിച്ചിട്ടും അക്കാലയളവിൽ അവിടെ എംഎസ്‌സി പഠിക്കാൻ വന്നത് പത്തിൽ താഴെ മുസ്ലിം വിദ്യാർത്ഥികൾ മാത്രമാണെന്ന് അവർ പറയുന്നു. അവരെ സംബന്ധിച്ച് ഇവിടത്തെ പഠനം അതിജീവിക്കുകയെന്നത് വളരെ കഠിനമാണ്. ദളിത്-ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ സവർണ വിദ്യാർത്ഥികൾക്ക് നൽകുന്ന രീതിയും ഇവിടെ നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവർ ഗവേഷണ പ്രബന്ധങ്ങള്‍ പരസ്യമാക്കാത്തതെന്നും അവർ ചോദിക്കുന്നു.

ന്യൂനപക്ഷങ്ങൾക്ക് ഇവിടെ യാതൊരു പരിഗണനയും ലഭിക്കില്ലെന്നും ദളിത് വിദ്യാർത്ഥികൾക്ക് ഒരു മുറി ലഭിക്കാൻ പോലും പ്രയാസമാണെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളും ദളിതരും പതിക്കരുതെന്ന മനുവിൻ്റെ നിയമങ്ങളാണ് അവിടെ നിലനിൽക്കുന്നത്. ദളിത് അധ്യാപകർക്ക് യോഗ്യത ഉണ്ടായിട്ടും പ്രൊഫസർഷിപ്പ് കൊടുക്കാറില്ല. ഫാത്തിമ ലീത്തീഫിൻ്റെ മരണം ‘ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ’ ആണ്. റാങ്ക് ഹോൾഡർ ആയിരുന്ന ഫാത്തിമ പഠനത്തിൽ പിന്നാക്കം ആയിരുന്നതു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വിശ്വസിക്കാനാവില്ല. മരണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അവർ പറയുന്നു.


Latest Related News