Breaking News
മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  |
ഖത്തറിലെയും സൗദി അറേബ്യയിലെയും ഐ.ജി.സി.എസ്.ഇ പരീക്ഷ റദ്ദാക്കി

March 31, 2021

March 31, 2021

ദോഹ: 2021 ലെ സൗദി അറേബ്യയിലെയും ഖത്തറിലെയും അന്താരാഷ്ട്ര സ്‌കൂളുകളില്‍ നടത്തുന്ന ഐ.ജി.സി.എസ്.ഇ, ഐ.എ-ലെവല്‍ പരീക്ഷകള്‍ റദ്ദാക്കി. ഇതിന് പകരമായി സ്‌കൂളുകള്‍ മൂല്യനിര്‍ണ്ണയം നടത്തി ലഭിക്കുന്ന ഗ്രേഡുകള്‍ ഉപയോഗിക്കുമെന്നും കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ മൂല്യനിര്‍ണ്ണയം നടത്തുന്ന ഗ്രേഡുകള്‍ നല്‍കാനായി ഇരുരാജ്യങ്ങളിലെയും സ്‌കൂളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ അറിയിച്ചു. 

ഐ.ജി.സി.എസ്.ഇ, ഐ.എ-ലെവല്‍ പരീക്ഷകള്‍ റദ്ദാക്കാനുള്ള കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, രാജ്യത്തെ എല്ലാ പരീക്ഷകളും റദ്ദാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയതിന് പിന്നാലെ യു.എ.ഇയിലെ പരീക്ഷകള്‍ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയിലെയും ഖത്തറിലെയും പരീക്ഷകളും റദ്ദാക്കിയത്.   


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News