Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
പ്രളയ ബാധിതർക്കായി 'ഹൃദയപൂർവം ദോഹ' ഇന്ന്,തെന്നിന്ത്യൻ നടി നഗ്മ പങ്കെടുക്കും

November 15, 2019

November 15, 2019

ദോഹ : പ്രളയാനന്തര കേരളത്തെ ചേര്‍ത്തുപിടിക്കാന്‍ ഇന്‍കാസ്-ഒ ഐ സി സി ഖത്തര്‍ ക്യൂബ്‌ ഇവന്‍സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ഹൃദയപൂര്‍വം ദോഹ' ഉംസലാലിലെ ബര്‍സാന്‍ യൂത്ത് സെന്ററില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും.

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ഹതഭാഗ്യരായ കവളപ്പാറയിലെ പാവപ്പെട്ട ചിലര്‍ക്ക് വീട് നിർമിച്ചു നൽകാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ആഷിക്ക് അഹ്മദ്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സമീര്‍ ഏറാമല എന്നിവര്‍ അറിയിച്ചു.

തെന്നിന്ത്യൻ നടി ഖുശ്‌ബു പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒഴിച്ചു കൂടാന്‍ കഴിയാത്ത വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പകരം കോൺഗ്രസ് നേതാവും മുൻ ചലച്ചിത്ര താരവുമായ നഗ്‌മ പരിപാടിയിൽ സംബന്ധിക്കും.മലയാള സിനിമയില്‍ യുവനിരയില്‍ ശ്രദ്ധേയനായ കൈലാഷ് കൂടി പരിപാടിയിൽ പങ്കെടുക്കും.
സയനോര, ഫ്രാങ്കോ, നിത്യ മാമ്മന്‍, വീത് രാഗ്, സജ്‌ല സലീം, റിയാസ് കരിയാട് എന്നിവര്‍ ഒരുക്കുന്ന സംഗീത വിരുന്നാണ് പരിപാടിയിലെ പ്രധാന ആകർഷണം.

കോമഡി സ്കിറ്റുകളിലൂടെ ജനങ്ങളുടെ ഇഷ്ടതാരങ്ങളായി മാറിയ ശൂരനാട് നെല്‍സന്‍, കൊല്ലം സുധി, രശ്മി അനില്‍, പോള്‍സന്‍, ഭാസി എന്നിവര്‍ ഒരുക്കുന്ന ഹാസ്യ പ്രകടനങ്ങള്‍ മെഗാ ഷോയുടെ മാറ്റുകൂട്ടും. പ്രശസ്ത സിനിമാ താരം ഡയാനയാണ് അവതാരകയായി എത്തുന്നത്.

ദോഹയിലെ സ്ട്രിംഗ്സ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം നാട്ടില്‍ നിന്നുള്ള  പ്രഗല്‍ഭ കലാകാരന്മാരായ റോയ് ജോര്‍ജ്ജ്, തനൂജ് എന്നിവർ സംഗീതമേളയ്ക്ക് സംഗീതം പകരും. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും പ്രഹരമേല്‍പ്പിച്ച കേരളത്തിന് കാരുണ്യത്തിന്റെ പുതിയ സന്ദേശം നൽകിയ കൊച്ചിയിലെ തെരുവ് കച്ചവടക്കാരൻ നൗഷാദിനെ ചടങ്ങിൽ ആദരിക്കും.
പ്രളയക്കെടുതി പ്രമേയമാക്കി പ്രവാസി ചിത്രകാരനായ ഷിഹാര്‍ ഹംസ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടാവും.

ഇന്ന് (നവംബര്‍ 15 വെള്ളിയാഴ്ച ആറുമണി) ആരംഭിക്കുന്ന പരിപാടിയുടെ കൗണ്ടറുകളും ഗേറ്റുകളും അഞ്ചു മണിക്ക് തുറക്കുന്നതാണെന്നു സംഘാടകസമിതി അറിയിച്ചു. 50 മുതൽ 500 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ.കൂടുതൽ വിവരങ്ങൾക്ക് 70444 765,  33701 970 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Latest Related News