Breaking News
ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ |
പ്രവാസികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന ഭവന വായ്പ എങ്ങനെ സ്വന്തമാക്കാം?

August 25, 2019

August 25, 2019

ഇന്ത്യയിലെ ബാങ്കിംഗ് ഭീമനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രവാസികള്‍ക്കും (എന്‍ആര്‍ഐ) ഇന്ത്യന്‍ വംശജര്‍ക്കും (പി‌ഐ‌ഒ) മാത്രം അപേക്ഷിക്കാവുന്ന ഭവന വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഈ ഭവന വായ്പാ സേവനം നേടുന്നതിന് എല്ലാ എന്‍‌ആര്‍‌ഐകളും പി‌ഐ‌ഒകളും ചില മാനദണ്ഡങ്ങള്‍ പാലിക്കുകയും ആവശ്യമായ ചില രേഖകള്‍ സമര്‍പ്പിക്കുകയും വേണം. എന്തൊക്കെയാണ് ആ രേഖകളെന്നും വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും പരിശോധിക്കാം.

ആവശ്യമായ രേഖകള്‍

പ്രവാസികള്‍ക്ക് മാത്രം അനുവദിക്കുന്ന ഈ ഭവന വായ്പയുടെ പരമാവധി തിരിച്ചടവ് കാലാവധി 30 വര്‍ഷമാണ്. ഭവന വായ്പക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിരവധി രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. ആവശ്യമായ രേഖകള്‍ താഴെ പറയുന്നവയാണ്.

തൊഴിലുടമയുടെ തിരിച്ചറിയല്‍ കാര്‍ഡ് സാധുവായ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

നിലവിലെ വിദേശ വിലാസത്തെ സൂചിപ്പിക്കുന്ന വിലാസ തെളിവ്
തുടര്‍ച്ചയായ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (നാവികസേനയില്‍ ജോലി ചെയ്യുന്ന അപേക്ഷകര്‍ക്ക്)
ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന PIO കാര്‍ഡ്

പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട മറ്റ് രേഖകള്‍

3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍

പാന്‍ കാര്‍ഡിന്റെ കോപ്പി

പാസ്‌പോര്‍ട്ട്

ഡ്രൈവിംഗ് ലൈസന്‍സ്

വോട്ടര്‍ ഐഡി കാര്‍ഡ്

ടെലിഫോണ്‍ ബില്ലിന്റെ സമീപകാല പകര്‍പ്പ്

വൈദ്യുതി ബില്‍

‌‌വാട്ടര്‍ ബില്‍

ഡ്രൈവിംഗ് ലൈസന്‍സ്

ആധാര്‍ കാര്‍ഡ്
വസ്തു സംബന്ധമായ രേഖകള്‍

അടിസ്ഥാന വിശദാംശങ്ങള്‍ക്ക് പുറമെ, ചില പ്രോപ്പര്‍ട്ടി പേപ്പറുകള്‍ എസ്‌ബി‌ഐ ആവശ്യപ്പെടും.

രജിസ്റ്റര്‍ ചെയ്ത കരാര്‍ (മഹാരാഷ്ട്രയ്ക്ക് മാത്രം)

അലോട്ട്മെന്റ് ലെറ്റര്‍

വില്‍പ്പനയ്ക്കുള്ള സ്റ്റാമ്ബ് കരാര്‍

ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്

ഷെയര്‍ സര്‍ട്ടിഫിക്കറ്റ് (മഹാരാഷ്ട്രയ്ക്ക് മാത്രം)

മെയിന്റനന്‍സ് ബില്‍

വൈദ്യുതി ബില്‍

പ്രോപ്പര്‍ട്ടി ടാക്സ് രസീത്ബി

ബില്‍ഡറുടെ രജിസ്റ്റര്‍ ചെയ്ത കരാര്‍

പേയ്മെന്റ് രസീതുകള്‍

ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
ബാങ്ക് രേഖകളും വിവരങ്ങളും

വിദേശ അക്കൗണ്ടിന്റെ കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ബാങ്കുകളില്‍ നിന്ന് ലഭിച്ച മറ്റ് മുന്‍ ക്രെഡിറ്റ് സേവനങ്ങളുടെ കര്യങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയും സമര്‍പ്പിക്കണം. കഴിഞ്ഞ ഒരു വര്‍ഷത്തെ ലോണ്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ ബാധകമായ ഇടങ്ങളിലെല്ലാം നിര്‍ബന്ധമായും സമര്‍പ്പിക്കണം.

ജോലി സംബന്ധമായ രേഖകള്‍

എല്ലാ ശമ്ബളക്കാരായ എന്‍‌ആര്‍‌ഐ, പി‌ഐ‌ഒ അപേക്ഷകരും സഹ അപേക്ഷകരും സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ കരാര്‍ (ഇംഗ്ലീഷില്‍), അവസാന മൂന്ന് മാസത്തെ ശമ്ബള സ്ലിപ്പ്, ശമ്ബള ക്രെഡിറ്റ് കാണിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഏറ്റവും പുതിയ ശമ്ബള സ്ലിപ്പ്, നിലവിലെ തൊഴിലുടമ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, വ്യക്തിഗത നികുതി റിട്ടേണിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. മി‍ഡില്‍ ഈസ്റ്റ്, മര്‍ച്ചന്റ് നേവി എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നികുതി റിട്ടേണ്‍ പകര്‍പ്പ് ഹാജരാക്കേണ്ട.

ബിസിനസുകാര്‍ സമര്‍പ്പിക്കേണ്ടത്

ബിസിനസ്സ് വിലാസ തെളിവ്

വരുമാനത്തിന്റെ തെളിവ്

കഴിഞ്ഞ 2 വര്‍ഷത്തെ ഓഡിറ്റുചെയ്ത ബാലന്‍സ് ഷീറ്റ്
വ്യക്തിഗത നികുതി റിട്ടേണ്‍ വിശദാംശങ്ങള്‍ കഴിഞ്ഞ ആറ് മാസത്തെ കമ്ബനിയുടെ പേരിലുള്ള ഓവര്‍സീസ് അക്കൗണ്ടിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്

ഇതില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അതാത് ബാങ്കിന്‍റെ മാനേജര്‍ നിങ്ങളോട് അറിയിക്കും ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ അടുത്തുള്ള ബാങ്ക് ബ്രാഞ്ചുമായി ബന്ധപെടുക .


Latest Related News