Breaking News
ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  |
സൗദിയിൽ വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണം

August 29, 2019

August 29, 2019

ജിദ്ദ : സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണം.ബുധനാഴ്ച രാത്രി 11.35നോടെയാണ് സംഭവമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഹൂത്തികള്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സൗദിയിലെ സിവിലയന്‍ കേന്ദ്രങ്ങളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയക്കുന്നത് തുടരുകയാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്ബ് സൗദി സഖ്യസേനക്ക് തകര്‍ക്കാന്‍ കഴിയുന്നതിലാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.

കഴിഞ്ഞ മാസം ആദ്യം ഇതേ വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു മലയാളിക്കും എട്ട് സൗദി പൗരന്മാര്‍ക്കുമാണ് പരിക്കേറ്റത്.കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്.


Latest Related News